Latest NewsKeralaNews

വികൃതമനസ്സിൽ നിന്നുള്ള വിഷവാക്കുകൾ: പലതവണ തിരസ്‌കാരം നേരിട്ട പരാജിത നേതാവാണ് സുരേന്ദ്രനെന്ന് വീണാ ജോർജ്

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ പി എഫ് ഐ പരാമർശത്തിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വീണാ ജോർജ്. സമൂഹത്തിൽ വർഗ്ഗീയ വിഷം പടർത്താൻ ലക്ഷ്യം വെച്ചുള്ള പരാമർശമാണ് സുരേന്ദ്രൻ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read Also: ഈസ്റ്റര്‍ ദിനത്തില്‍ റിക്കാര്‍ഡിട്ട് മദ്യവില്‍പ്പന: ബിവറേജസില്‍ നിന്നു മാത്രം വിറ്റഴിഞ്ഞത് 87 കോടിയുടെ മദ്യം

വികൃതമനസ്സിൽ നിന്നുള്ള വിഷവാക്കുകളാണിതെന്നും വീണാ ജോർജ് വ്യക്തമാക്കി. പലതവണ തിരസ്‌കാരം നേരിട്ട പരാജിത നേതാവാണ് സുരേന്ദ്രൻ. പൊതുപ്രവർത്തകന്റെ
സാമാന്യമര്യാദ ഇല്ലാത്ത പ്രസ്താവനയാണത്. അങ്ങേയറ്റം അപലപനീയമാണ്. കെ സുരേന്ദ്രന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത് ബിജെപിയുടെ യഥാർത്ഥ മുഖമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന സമൂഹത്തിൽ വർഗ്ഗീയ വിഷം പടർത്താൻ ലക്ഷ്യം വെച്ചുള്ളതാണ്. വികൃതമനസ്സിൽ നിന്നുള്ള വിഷവാക്കുകളാണിത്.

പലതവണ തിരസ്‌കാരം നേരിട്ട പരാജിത നേതാവാണ് കെ സുരേന്ദ്രൻ. പൊതുപ്രവർത്തകന്റെ സാമാന്യമര്യാദ ഇല്ലാത്ത പ്രസ്താവനയാണിത്. അങ്ങേയറ്റം അപലപനീയമാണ്. കെ സുരേന്ദ്രന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത് ബിജെപിയുടെ യഥാർത്ഥ മുഖം.

Read Also: പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം തട്ടി: രണ്ട് പേർ അറസ്റ്റിൽ,ഇൻസ്റ്റഗ്രാം താരം മീശ വിനീത് വീണ്ടും വൈറലാകുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button