Latest NewsIndiaNews

21 വയസുള്ളപ്പോൾ ശ്രീരാമൻ ഇങ്ങനെയായിരുന്നു: വൈറലായി എഐ ചിത്രങ്ങൾ

ഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ശ്രീരാമന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 21 വയസുള്ളപ്പോൾ ശ്രീരാമൻ ഇങ്ങനെയായിരുന്നുവെന്ന് എഐ ചിത്രങ്ങൾ പറയുന്നു. എഐ ഉപയോഗിച്ച് നിർമ്മിച്ച ശ്രീരാമാന്റെ രണ്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു സാധാരണ ചിത്രവും, പുഞ്ചിരിയോടുകൂടിയ മറ്റൊരു ചിത്രവുമാണ് പ്രചരിക്കുന്നത്.

രണ്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് നേടുന്നത്. ‘വാൽമീകി രാമായണം’, ‘രാമചരിതമാനസം’ എന്നിവയുൾപ്പെടെയുള്ള എല്ലാ ഗ്രന്ഥങ്ങളിലും നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീരാമന്റെ മനോഹരമായ എഐ ചിത്രം കാണുമ്പോൾ, ഇത്രയും സുന്ദരനായ ആരും ഭൂമിയിൽ ഇതുവരെ ജനിച്ചിട്ടില്ലെന്ന് ആളുകൾ കമന്റ് ചെയ്യുന്നു.

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം

ഡിജിറ്റൽ യുഗത്തിലെ ഏറ്റവും മികച്ച അത്ഭുതം എന്നാണ് ചിത്രത്തിന് കമന്റായി ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത്. എന്നാൽ, സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രം ആരാണ് നിർമ്മിച്ചതെന്ന് ഇതുവരെ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button