Latest NewsInternational

കാഴ്ചക്കുറവ്, വായിൽ മരവിപ്പ്; പുടിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നു, ആശങ്കയിൽ ഡോക്ടർമാർ

കഴിഞ്ഞ വർഷം റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യം എപ്പോഴും ചർച്ചാ വിഷയമായിരുന്നു. ഇപ്പോൾ, അദ്ദേഹത്തിന്റെ ആരോഗ്യം വഷളായതായി പുതിയ റിപ്പോർട്ട്. പുടിന് ‘തലയിൽ കഠിനമായ വേദന, കാഴ്ച മങ്ങൽ, നാവിന്റെ മരവിപ്പ്’ തുടങ്ങിയവ ബാധിച്ചുതുടങ്ങിയതായി പുതിയ റിപ്പോർട്ടിൽ പറയുന്നു. പുടിൻ്റെ നിലവിലെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തിയതായി സൂചന.

ആവശ്യമായ വിശ്രമത്തിന് ഡോക്ടർമാർ നിർദേശിക്കുന്നുണ്ടെങ്കിലും ഉക്രൈൻ യുദ്ധം അടക്കമുള്ള വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തുക തന്നെയാണ് പുടിൻ എന്നാണ് സൂചന. റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യനില വഷളായതായി വിവിധ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. നിരവധി പേർ പിന്തുടരുന്ന ജനറൽ എസ് വി ആർ എന്ന ടെലഗ്രാം ചാനലാണ് പുടിൻ്റെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.

വലത് കൈയിലും കാലിലും ഭാഗിക സംവേദനക്ഷമത നഷ്ടപ്പെട്ടതായും അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡോക്ടർമാരുടെ ഒരു കൗൺസിൽ പ്രഥമ ശുശ്രൂഷ നടത്തിയെന്നും മരുന്നുകൾ കഴിക്കാനും ദിവസങ്ങളോളം വിശ്രമിക്കാനും പുടിൻ ഉത്തരവിട്ടതായും ഇതിൽ കൂട്ടിച്ചേർത്തു. പുടിൻ്റെ ആരോഗ്യനില മോശമാണെന്ന സൂചന നൽകിക്കൊണ്ട് ചില വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊതുവേദികളിലെ പുടിൻ്റെ ഇടപെടലുകളിൽ രോഗലക്ഷണം പ്രകടമാണെന്നും ചിലർ വിലയിരുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button