KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ നേരിയ കുറവ് : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ ഇ​ന്ന് നേ​രി​യ കുറവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,610 രൂ​പ​യും പ​വ​ന് 44,880 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ ര​ണ്ട് വ്യാ​പാ​ര ദി​നം വി​ല ഉ​യ​ർ​ന്നിരുന്നു. ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യിൽ കുറവ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 640 രൂ​പ​യു​ടെ വ​ർ​ദ്ധ​ന​വു​ണ്ടാ​യി​രു​ന്നു. ഏ​പ്രി​ൽ അ​ഞ്ചി​ന് പ​വ​ന് 45,000 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്വർണ വി​ല.

Read Also : ദൈനിക് ഭാസ്‌കറില്‍ നിന്ന് 10000 ടണ്ണിന്റെ രണ്ടാമത്തെ ഓര്‍ഡര്‍ കെപിപിഎല്ലിന് ലഭിച്ചു,സന്തോഷം പങ്കുവെച്ച് മന്ത്രി രാജീവ്

ഈ മാസത്തിന്റെ തുടക്കത്തിൽ 44,000 രൂപയായിരുന്നു സ്വർണ വില. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ കൂടുതലായി എത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ വില ഉയരാൻ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വർണ വില ഉയരാൻ തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button