KeralaLatest NewsNews

കേന്ദ്രം കോടികള്‍ ചെലവഴിച്ച് നടത്തുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സടിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മന്ത്രിയെ പരിഹസിച്ച് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേന്ദ്ര സര്‍ക്കാരിന്റ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന അവകാശ വാദവുമായി സംസ്ഥാനത്തുടനീളം ഫ്‌ളക്‌സുകള്‍ വെയ്ക്കുന്നതിനെയാണ് പരിഹസിച്ചത്.

Read Also: മാവേലി എക്സ്പ്രസിൽ യുവതിയ്‌ക്ക് നേരെ ആക്രമണം: വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് പ്രതികൾ ഇറങ്ങിയോടി

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിഫ്‌ളക്‌സ് എന്നായിരുന്നു സന്ദീപ് വാചസ്പതി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ദേശീയപാതാവികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരാണ് ഫണ്ട് അനുവദിക്കുന്നത്. എന്നാല്‍ റിയാസ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തില്‍ അത് കേരള സര്‍ക്കാരിന്റെ നേട്ടമായാണ് അവതരിപ്പിച്ചത്. മന്ത്രി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെച്ച് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ തന്റെ പദ്ധതിയായാണ് അവതരിപ്പിക്കുന്നത്. ഇതിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം റിയാസിനെതിരെ ട്രോളുകള്‍ നിറയുകയാണ്. മന്ത്രി സത്യം മറച്ചുവെക്കുകയാണെന്നും പദ്ധതിയുടെ അവകാശം നേടാന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button