Latest NewsKeralaNews

തുണിക്കടയിൽ തീപിടുത്തം: വിഷുവിനെത്തിച്ച വസ്ത്രങ്ങളും പണവും കത്തിനശിച്ചു

കണ്ണൂർ: തുണിക്കടയിൽ തീപിടുത്തം. കണ്ണൂരിലാണ് സംഭവം. ശ്രീനാരായണ മഠത്തിന് സമീപം ഓടക്കായി നാരായണന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന ശ്രീ ഗുരുദേവ ടെക്സ്റ്റ്‌റ്റൈയിൽസിലാണ് തീ പിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.

Read Also: സന്തോഷവും സമൃദ്ധിയും സാമൂഹികമായ ഒരുമയും നൽകി ധന്യരാക്കട്ടെ: വിഷു ആശംസകൾ നേർന്ന് ഗവർണർ

വിഷു കച്ചവടത്തിന് എത്തിച്ച തുണിത്തരങ്ങളും കടയിൽ സൂക്ഷിച്ച പണവും തീപിടുത്തത്തിൽ കത്തി നശിച്ചു. പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read Also: ശാരീരിക ബന്ധത്തിൽ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിയുമോ? അതറിഞ്ഞില്ലെങ്കിൽ സ്ത്രീ സെക്‌സിനെ പൂർണ്ണമായും ഒഴിവാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button