Latest NewsNewsIndia

യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് പിറ്റ്ബുള്‍ നായ: നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു

ചണ്ഡിഗഡ്: യുവാവിന്റെ ജനനേന്ദ്രിയം പിറ്റ്ബുള്‍ നായ കടിച്ചെടുത്തു. തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹരിയാനയിലെ കര്‍നാല്‍ ജില്ലയിൽ നടന്ന സംഭവത്തിൽ തന്റെ വയലില്‍ നില്‍ക്കുന്നതിനിടെയാണ് നായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചത്. നായയുടെ വായില്‍ തുണി തിരുകിയാണ് യുവാവ് കടിയില്‍ നിന്ന് രക്ഷപ്പെട്ടത്.

നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ് റയുവാവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി കര്‍നാലിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെയും വീട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

‘നൗഫല്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്’: തട്ടിക്കൊണ്ടു പോയത് സഹോദരനാണെന്ന് ഷാഫിയുടെ പുതിയ വീഡിയോ

രാവിലെ വയലില്‍ എത്തിയ യുവാവ് കൃഷി ചെയ്യാനായി യന്ത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിനടിയില്‍ ഉണ്ടായിരുന്ന നായ കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കടിയേറ്റ് നിലത്തുവീണ യുവാവ് കൈയില്‍ കിട്ടിയ തുണിക്കഷണം ഉപയോഗിച്ച് നായയുടെ വായില്‍ തിരുകി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് യുവാവിന്റെ സ്വകാര്യഭാഗത്ത് നിന്ന് ചോര ഒലിക്കുന്നതാണ്. ഉടൻ തന്നെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button