KeralaLatest NewsNews

വന്ദേ ഭാരത് ട്രെയിന്‍ വന്നപ്പോള്‍ അപ്പം കൊടുത്ത് മധുരപ്രതികാരം വീട്ടി ബിജെപി പ്രവര്‍ത്തകര്‍

കെ റെയിലിലെ എം.വി ഗോവിന്ദന്റെ അപ്പം വില്‍പന, വന്ദേ ഭാരത് ട്രെയിന്‍ വന്നപ്പോള്‍ അപ്പം കൊടുത്ത് മധുരപ്രതികാരം വീട്ടി ബിജെപി പ്രവര്‍ത്തകര്‍

കോട്ടയം: മോദി സര്‍ക്കാരിന്റെ വിഷു കൈനീട്ടമായി കേരളത്തിലെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന് നാടൊട്ടുക്കും വന്‍ വരവേല്‍പ്പ്. ജനങ്ങളും ബിജെപി പ്രവര്‍ത്തകരും ഹര്‍ഷാരവത്തോടെയാണ് വന്ദേ ഭാരതിനെ വരവേറ്റത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച സ്വീകരണം തിരുവനന്തപുരം വേളിയിലാണ് അവസാനിച്ചത്. ട്രെയിന്‍ കടന്നു വന്ന സ്റ്റേഷനുകളിലെല്ലാം ബിജെപി പ്രവര്‍ത്തകര്‍ മധുരം നല്‍കിയിരുന്നു. ഇതില്‍, കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ സ്വീകരണമാണ് വ്യത്യസ്തമായത്.

Read Also: ശിവശങ്കറിന് സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യമോ പരിഗണനയോ നല്‍കിയിട്ടില്ലെന്ന് ഇപി ജയരാജന്‍

പാലപ്പവും നെയ്യപ്പവുമെല്ലാം ജനങ്ങള്‍ക്ക് നല്‍കിയാണ് കോട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ വന്ദേഭാരത് ട്രെയിനിന് സ്വീകരണമൊരുക്കിയത്. കേരളത്തില്‍ കെ റെയില്‍ വന്നാല്‍ പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടില്‍ തിരികെയെത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ പരിഹസിച്ചു കൊണ്ടാണ് കോട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ യാത്രക്കാര്‍ക്ക് പാലപ്പം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button