KozhikodeKeralaNattuvarthaLatest NewsNews

ബൈക്കിൽ കാറിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

പൂനൂർ തേക്കും തോട്ടം നെല്ലിക്കൽ അബ്ദുല്ലയാണ് (65) മരിച്ചത്

പൂനൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂനൂർ തേക്കും തോട്ടം നെല്ലിക്കൽ അബ്ദുല്ലയാണ് (65) മരിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 12-ന് വൈകീട്ട് അഞ്ചോടെ കൊടുവള്ളി ചുണ്ടപ്പുറത്ത് വെച്ചുണ്ടായ അപകടത്തിലാണ് അബ്ദുല്ലക്ക് ഗുരുതര പരിക്കേറ്റത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹം ഒരു മാസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു.

Read Also : ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അപകടത്തിൽ തകർന്ന വലതു കാൽ മുറിച്ചുമാറ്റി ചികിത്സ തുടർന്നെങ്കിലും വെള്ളിയാഴ്ച രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു. പാരമ്പര്യ ആയുർവേദ ചികിത്സകനായിരുന്നു. പിതാവ്: പരേതനായ കാദിരി ഹാജി. മാതാവ്: പരേതയായ പര്യേയിച്ചി ഉമ്മ. ഭാര്യ: ജമീല ചേന്ദമംഗല്ലൂർ, മക്കൾ: നൗഷാദ്, മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഫാറൂഖ്, ജുമാന. മരുമക്കൾ: ഷമീർ കൂട്ടാലിട, ജുമൈല തലയാട്, ഷെരീഖ കരുവംപൊയിൽ, ഷാലിമ പൂനൂർ. സഹോദരങ്ങൾ: സൈനബ, ആമിന, നഫീസ, പരേതരായ മറിയം, ഫാത്തിമ, ഖദീജ. മൃതദേഹം കബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button