Latest NewsKeralaNews

പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ച വരുത്തിയ സംഭവം: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ വകുപ്പ് ഡയറക്ടറോടാണ് ആരോഗ്യമന്ത്രി നിർദ്ദേശിച്ചത്.

Read Also: ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബുധനാഴ്ചയാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാർ കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവെപ്പെടുത്തത്. ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ആറ് ആഴ്ചക്കുശേഷം നൽകണ്ടേ കുത്തിവയ്പ്പാണ്. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നൽകേണ്ട വാക്‌സിന് പകരം 45 ദിവസം പ്രായമായ കുഞ്ഞിനു നൽകേണ്ട വാക്‌സിനാണ് നൽകിയത്. വീഴ്ച തിരിച്ചറിഞ്ഞതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. നിലവിൽ കുഞ്ഞ് എറണാകുളം ദനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

Read Also: അയ്യപ്പാ കേരളത്തെ കാക്കണേ: കേന്ദ്രത്തിൽ നിന്ന് നല്ലൊരു ഫണ്ട് കേരളത്തിൽ എത്തിയെന്ന് കേൾക്കുന്നുവെന്ന് സന്ദീപാനന്ദ ഗിരി

shortlink

Related Articles

Post Your Comments

Related Articles


Back to top button