ThiruvananthapuramKeralaNattuvarthaLatest NewsNews

സ്വകാര്യ ബസ്സിൽ പോക്കറ്റടി: തടഞ്ഞപ്പോൾ യുവാവിന്റെ കൈ കടിച്ച് രക്ഷപ്പെടാൻ ശ്രമം, അറസ്റ്റിൽ

കിളിമാനൂര്‍ പാപ്പാല ചാക്കുടി സ്വദേശി സന്തോഷ് (31) ആണ് പിടിയിലായത്

തിരുവനന്തപുരം: സ്വകാര്യ ബസ്സിൽ പോക്കറ്റടിക്കാൻ ശ്രമിച്ച കേസിൽ തിരുവനന്തപുരം കിളിമാനൂരിൽ യുവാവ് പിടിയിൽ. കിളിമാനൂര്‍ പാപ്പാല ചാക്കുടി സ്വദേശി സന്തോഷ് (31) ആണ് പിടിയിലായത്.

Read Also : ‘വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ അത് കേടാവും’: അപ്പവുമായി സില്‍വര്‍ലൈനില്‍ തന്നെ പോകുമെന്ന് എം.വി.ഗോവിന്ദന്‍

കിളിമാനൂര്‍ സ്വദേശിയായ രവിയുടെ പണമാണ് ബസ് യാത്രയ്ക്കിടെ യുവാവ് തട്ടിയെടുക്കാൻ ശ്രമിച്ചത്. പോക്കറ്റിൽ നിന്ന് പണം കവര്‍ന്നത് തടഞ്ഞപ്പോൾ രവിയുടെ കൈ കടിച്ച് മുറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read Also : ആതിഖ് അഹമ്മദിനെ ലോകം കാൺകെ കൊലപ്പെടുത്തിയത് എന്തിന്? – പോലീസിനോട് കൊലയാളികൾ പറഞ്ഞത്

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button