Latest NewsKeralaNews

ഒരേ വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോ: വിശദീകരണവുമായി കെഎസ്ഇബി

തിരുവനന്തപുരം: ഒരേ വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോയെന്ന സംശയം പലർക്കുമുണ്ട്. ഇതിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് കെഎസ്ഇബി. സാധാരണഗതിയിൽ ഒരേ വീട്ടിലോ വൈദ്യുത പരിസരത്തോ ഒരേ ആവശ്യത്തിനായി ഒന്നിലധികം വൈദ്യുതി കണക്ഷൻ നൽകുകയില്ല. എന്നാൽ, ഒന്നിലധികം താമസക്കാർ വെവ്വേറെ താമസിക്കുന്ന കെട്ടിടങ്ങളിൽ, ഓരോന്നിലും ഉടമസ്ഥർ/താമസക്കാർ വ്യത്യസ്തരാണെന്നും വ്യത്യസ്തമായ പ്രവേശന കവാടവും ഭൗതികവും വൈദ്യുതിപരവുമായ വേർതിരിവും (physical & Electrical segregation) പുലർത്തുന്നു എന്നും ബോധ്യപ്പെട്ടാൽ അപേക്ഷാനുസരണം ഒരേ ആവശ്യത്തിനായി ഒന്നിലേറെ വൈദ്യുതി കണക്ഷൻ നൽകുന്നതാണ്. ഇതിന് ആധാരത്തിന്റെയോ പാട്ടക്കരാറിന്റെയോ സർട്ടിഫൈഡ്/ അറ്റസ്റ്റ് ചെയ്ത പകർപ്പ്, തദ്ദേശ ഭരണകൂടം നൽകുന്ന ഉടമസ്ഥാവകാശ രേഖ, അംഗീകൃത വാടക/പാട്ടക്കരാർ, തദ്ദേശ ഭരണകൂടം നൽകുന്ന കൈവശാവകാശ രേഖ എന്നിവയിലൊന്നോ ഓരോ കുടുംബത്തിനും വ്യത്യസ്ത റേഷൻ കാർഡുകളുണ്ടെന്നതിന്റെ രേഖാമൂലമുള്ള തെളിവോ ഹാജരാക്കണം.

Read Also: തല പോയാലും മൗനമവലംബിക്കുന്ന പ്രശ്നമേയില്ല: മദനിക്കൊപ്പമുള്ള ചിത്രത്തിനു ഭഗവത്ഗീതയിലെ വരികളിലൂടെ മറുപടിയുമായി കെ ടി ജലീൽ

വ്യത്യസ്ത കുടുംബങ്ങൾ വെവ്വേറെ താമസിക്കുന്ന തറവാട് വീടുകളിൽ പ്രവേശനകവാടം പൊതുവാണെങ്കിലും അപേക്ഷാനുസരണം വ്യത്യസ്ത വൈദ്യുതി കണക്ഷനുകൾ നൽകാവുന്നതാണ്. അതിന്, ഓരോ വ്യത്യസ്ത താമസ ഇടത്തിനും വ്യത്യസ്ത കെട്ടിട നമ്പരുകൾ ഉണ്ടായിരിക്കേണ്ടതും, അവ വൈദ്യുതിപരമായി വേർതിരിവ് (Electrical segregation) പുലർത്തേണ്ടതുമാണ്.

Read Also: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 52.6 കോടിയുടെ പദ്ധതി: ആരോഗ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button