Latest NewsNewsIndia

സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ വെച്ച് രാഷ്ട്രീയം കളിക്കരുത്: ഇന്ത്യക്കാരുമായി സമ്പർക്കം പുലർത്തുന്നതായി എസ് ജയശങ്കർ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സിദ്ധരാമയ്യക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാരുമായി എംബസി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Read Also: വന്ദേഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ബുധനാഴ്ച്ച: കാസർഗോഡ് വരെ പരീക്ഷണയോട്ടം നടത്തിയേക്കുമെന്ന് റിപ്പോർട്ട്

സുഡാൻ വിഷയം രാഷ്ട്രീയവൽക്കരിച്ചത് നിരുത്തരവാദപരമാണ്. ഒരു തെരഞ്ഞെടുപ്പ് ലക്ഷ്യവും അതുവഴി ന്യായീകരിക്കപ്പെടില്ലെന്നും എസ് ജയശങ്കർ അഭിപ്രായപ്പെട്ടു.

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന കർണാടക സ്വദേശികളെ രക്ഷപ്പെടുത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നായിരുന്നു കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നത്. ഭക്ഷണമില്ലാതെ ദിവസങ്ങളായി ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനാണ് കേന്ദ്രമന്ത്രി മറുപടിയുമായി രംഗത്തെത്തിയത്.

Read Also: ‘സംഘിയെ പറപറപ്പിച്ച നിഖിലയെ കണ്ണിലുണ്ണിയായി കണ്ടവർ ഒറ്റ ശ്വാസത്തിൽ ഇവർ ഇസ്ലാമോഫോബിയ പരത്തുന്നെ എന്ന് മലക്കം മറിഞ്ഞു’

shortlink

Related Articles

Post Your Comments

Related Articles


Back to top button