KeralaLatest NewsNews

എതിർപ്പുകൾ ശക്തം! മിൽമ റിച്ചിന്റെ വില വർദ്ധനവ് പിൻവലിച്ച് കമ്പനി

പെട്ടെന്നുണ്ടായ വില വർദ്ധനവിനെ തുടർന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എതിർപ്പ് അറിയിച്ചിരുന്നു

സംസ്ഥാനത്ത് മിൽമ റിച്ചിന്റെ വില വർദ്ധനവ് പിൻവലിച്ചു. വൻ എതിർപ്പുകൾക്കിടെയാണ് മിൽമ വില വർദ്ധനവ് പിൻവലിച്ചിരിക്കുന്നത്. ഇതോടെ, പച്ച നിറത്തിലുള്ള കവറിൽ ലഭിക്കുന്ന ഒരു പായ്ക്കറ്റ് മിൽമ റിച്ച് പാൽ 29 രൂപയ്ക്ക് തന്നെ വാങ്ങാൻ സാധിക്കും. ഒരു ലിറ്റർ പാലിന് രണ്ട് രൂപയാണ് മിൽമ വർദ്ധിപ്പിച്ചത്.

പെട്ടെന്നുണ്ടായ വില വർദ്ധനവിനെ തുടർന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി
എതിർപ്പ് അറിയിച്ചിരുന്നു. മിൽമയ്ക്ക് തെറ്റുപറ്റിയെന്നും, വില വർദ്ധനയ്ക്ക് മുൻപ് സർക്കാറിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. അതേസമയം, പാൽ വില കൂട്ടുകയല്ല പകരം, വില ഏകീകരിക്കുകയാണ് ചെയ്തതെന്ന് നേരത്തെ തന്നെ മിൽമ വ്യക്തമാക്കിയിരുന്നു.

Also Read: യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി മഷ്‌റഫിന് എതിരെ പരാതി നല്‍കി ജിജി നിക്സണ്‍

മിൽമ റിച്ചിന്റെ വില വർദ്ധനവ് പിൻവലിച്ചെങ്കിലും മിൽമ സ്മാർട്ടിന്റെ വില വർദ്ധനവ് തുടരുന്നതാണ്. ഒരു പായ്ക്കറ്റ് മിൽമ സ്മാർട്ടിന് ഒരു രൂപയാണ് വർദ്ധിച്ചത്. ഇതോടെ, 25 രൂപയാണ് മിൽമ സ്മാർട്ടിന് നൽകേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button