Latest NewsNewsLife StyleHealth & Fitness

മലവിസര്‍ജ്ജനം എളുപ്പവും സുഗമവുമാക്കാന്‍

പലര്‍ക്കും പുറത്തു പറയാന്‍ നാണക്കേടുള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈല്‍സ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. ഭക്ഷണക്രമീകരണത്തിലെ പോരായ്മയാണ് പ്രധാനമായും പൈല്‍സിന് കാരണമായി പറയാറ്. മലബന്ധവും ഇതിനുള്ള പ്രധാനകാരണമാണ്. ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഈ അസുഖം ഒരു പരിധി വരെ നമുക്ക് ഒഴിവാക്കാന്‍ സാധിക്കും.

ഒട്ടുമിക്ക മൂലക്കുരു ബാധിതര്‍ക്കും ഭക്ഷണ ക്രമീകരണത്തിലൂടെ മൂലക്കുരു രോഗത്തെ ഭേദമാക്കാവുന്നതാണ്. ഭക്ഷണത്തില്‍ നാരുകള്‍ അധികമുള്ള വസ്തുക്കള്‍ ഉള്‍പ്പെടുത്തുക. ഇത് വിസര്‍ജ്യസമയത്തെ സമ്മര്‍ദ്ദത്തെ കുറക്കുന്നു. മലവിസര്‍ജ്ജനം എളുപ്പവും സുഗമവുമാക്കാന്‍ ഇത് സഹായകരമാണ്. മൂലക്കുരു മാറ്റാന്‍ ഭക്ഷണത്തില്‍ സുപ്രധാനമായ നാല് മാറ്റങ്ങള്‍ വരുത്താനാണ് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

Read Also : വന്ദേ ഭാരത് കാത്ത് നിന്നാല്‍ അത് വരും, കെ റെയില്‍ കാത്ത് നിന്നാല്‍ കാലാപാനിയിലെ തബുവിനെപ്പോലെയാകും: സന്ദീപ് വാര്യര്‍

പച്ചക്കറി സലാഡുകള്‍, നാര് അധികമുള്ള പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. പഴച്ചാറുകള്‍ക്കു പകരം പഴങ്ങള്‍ നേരിട്ട് കഴിക്കുക. പഴങ്ങളില്‍ നാരുകള്‍ കൂടുതലുണ്ട്. ധാരാളം വെള്ളം കുടിക്കണം. ഇത് ഭക്ഷണം കൂടുതല്‍ ഉറക്കാതിരിക്കാനും, വയറ്റില്‍ കൂടുതല്‍ ജലസാന്നിദ്ധ്യം ഉള്ളതിനാൽ മലത്തെ മാര്‍ദ്ദവമുള്ളതാക്കാനും സഹായിക്കുന്നു.

പഴം, പപ്പായ, മാങ്ങ, ഫിഗ് എന്നിവ മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്. ഇവ കൂടാതെ സ്ട്രോബെറി, ക്രാന്‍ബെറി, ആപ്പിള്‍, തക്കാളി, വെണ്ണ, തൈര് എന്നിവയും പൈല്‍സിനുള്ള ചികിത്സ തന്നെ. ഫിഗ് രാത്രി വെള്ളത്തിലിട്ടുവച്ച് രാവിലെ കഴിക്കുന്നത് ശോധനയ്ക്ക് ഏറ്റവും നല്ലതാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്.

വെള്ളം ധാരാളം കുടിയ്ക്കുക. ഇത് മലബന്ധവും അതുവഴി പൈല്‍സും ഒഴിവാക്കും. മദ്യം, കാപ്പി എന്നിവ പൈല്‍സ് വരാന്‍ ഇടയാക്കുന്ന ഭക്ഷണസാധനങ്ങളാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ മലബന്ധത്തിനും പൈല്‍സിനും വഴി വയ്ക്കും. ഇവ കഴിവതും ഒഴിവാക്കുക. മൂലക്കുരു രോഗികള്‍ എരുവുള്ള ഭക്ഷണ സാധാനങ്ങള്‍ ഉപേക്ഷിക്കണം. കൂടുതല്‍ മസാല ചേര്‍ത്തുള്ള വിഭവങ്ങളും ഒഴിവാക്കുക. മാംസാഹാരം വര്‍ജ്ജിക്കുന്നത് ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button