ThiruvananthapuramLatest NewsKeralaNattuvarthaNews

മ​ക​ന്‍റെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ വ​യോ​ധി​ക​ ര​ക്തം ​വാ​ര്‍​ന്ന് മ​രി​ച്ച നി​ല​യി​ല്‍:കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം

അ​മ്പൂ​രി കു​ട്ട​മ​ല നെ​ടു​പു​ലി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ വാ​സു​ദേ​വ​ന്‍റെ ഭാ​ര്യ ശ്യാ​മ​ള(71) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: വ​യോ​ധി​ക​യെ മ​ക​ന്‍റെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ ര​ക്തം ​വാ​ര്‍​ന്ന് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​മ്പൂ​രി കു​ട്ട​മ​ല നെ​ടു​പു​ലി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ വാ​സു​ദേ​വ​ന്‍റെ ഭാ​ര്യ ശ്യാ​മ​ള(71) ആ​ണ് മ​രി​ച്ച​ത്. മ​ക​ന്‍ ബി​നു​വി​ന്‍റെ ബാ​ല​രാ​മ​പു​രം മം​ഗ​ല​ത്തു​കോ​ണം കാ​ട്ടു​ന​ട​യി​ലു​ള്ള വീ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ചാ​യ കൊ​ടു​ക്കാ​ന്‍ ബി​നു​വി​ന്‍റെ ഭാ​ര്യ ഇ​വ​രു​ടെ മു​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം കണ്ട​ത്. തുടർന്ന്, ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. സ്ഥലത്തെത്തിയ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ഴു​ത്തി​ല്‍ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തിയിട്ടുണ്ട്. ഇ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​ത്തി​ലേ​യ്ക്ക് പൊലീ​സ് എ​ത്തി​യ​ത്. തു​ട​ര്‍​ന്ന്, ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ വീ​ടി​നു​ള്ളി​ല്‍​ നി​ന്നു ര​ക്തം പു​ര​ണ്ട ക​ത്തി​യും ക​ത്രി​ക​യും ക​ണ്ടെ​ടു​ത്തു.

Read Also : പൊള്ളലേറ്റ പെണ്‍കുട്ടിക്ക് ചികിത്സാ സഹായത്തിനായി പിരിച്ച പണം മരിച്ചിട്ടും കൈമാറിയില്ല, സിപിഎമ്മിനെതിരെ പിതാവിന്റെ പരാതി

ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം സ്ഥലത്തെത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. മ​രി​ച്ച ശ്യാ​മ​ള​യു​ടെ മ​ക​ന്‍ ബി​നു, ഭാ​ര്യ സ​ജി​ത, ഇ​ള​യ​മ​ക​ന്‍ അ​ന​ന്തു എ​ന്നി​വ​രാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇവരെ ചോദ്യം ചെയ്യുകയാണ്.

പ​ത്തു ദി​വ​സം മു​ന്‍​പാ​ണ് ശ്യാ​മ​ള ഇ​വി​ടെ എ​ത്തി​യ​ത്. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ബി​നു നാ​ട്ടി​ലെ​ത്തി​യ​തോ​ടെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button