KeralaLatest NewsNews

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് സമ്മര്‍ദ്ദം

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്. കോന്നി മെഡിക്കല്‍ കോളജിലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്ക്ക് പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്ന പ്രമാടം പഞ്ചായത്ത് നാലാം വാര്‍ഡിലെ സിഡിഎസ് അംഗത്തിന്റെ ശബ്ദ സന്ദേശമാണ് പുറത്തായത്. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ റിവോള്‍വിംഗ് ഫണ്ട് നല്‍കില്ലെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.

Read Also: ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ട് കാർഡാക്കി മാറ്റാം: ചെയ്യേണ്ടത് ഇത്രമാത്രം

സിഡിഎസ് അംഗത്തിന്റെ ശബ്ദ സന്ദേശം പുറത്ത് ആയതോടെ സംഭവം വിവാദം ആയിരിക്കുകയാണ്. പങ്കെടുത്തില്ലെങ്കില്‍ റിവോള്‍വിംഗ് ഫണ്ട് നല്‍കില്ലെന്ന് വളരെ വ്യക്തമായി ശബ്ദ രേഖയില്‍ പറയുന്നുണ്ട്. തിങ്കളാഴ്ചയാണ് കോന്നി മെഡിക്കല്‍ കോളേജില്‍ മുഖ്യമന്ത്രി എത്തുന്നത്. പരമാവധി ആളെ പങ്കെടുപ്പിക്കാന്‍ ഇതിലൂടെ ശ്രമിക്കുന്നത്. അതേസമയം, ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ ഉദ്ദേശമില്ലെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button