ThiruvananthapuramKeralaNattuvarthaLatest NewsNews

എം​ഡിഎംഎയും ​വ​ടി​വാ​ളും എ​യ​ർ ഗ​ണുമായി യുവാവ് അറസ്റ്റിൽ

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​യ ക​മ്പി റാ​ഷി​ദ് എ​ന്നു വി​ളി​ക്കു​ന്ന മു​ഹ​മ്മ​ദ് റാ​ഷി​ദി​നെയാണ് അറസ്റ്റ് ചെയ്തത്

നെ​ടു​മ​ങ്ങാ​ട്: വാ​ട​ക വീ​ട്ടി​ൽ നി​ന്നും എം​ഡിഎംഎയും ​വ​ടി​വാ​ളും എ​യ​ർ ഗ​ണും സഹിതം യുവാവ് അറസ്റ്റിൽ. നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സം​ഘം ആണ് പി​ടി​കൂ​ടിയത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​യ ക​മ്പി റാ​ഷി​ദ് എ​ന്നു വി​ളി​ക്കു​ന്ന മു​ഹ​മ്മ​ദ് റാ​ഷി​ദി​നെയാണ് അറസ്റ്റ് ചെയ്തത്. എ​ക്സൈ​സ് സി ​ഐ സ്വ​രൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘം ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ നെ​ടു​മ​ങ്ങാ​ട് തേ​ക്ക​ട ചി​റ​ക്ക​ര​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് റാ​ഷി​ദി​നെ വീ​ട് വ​ള​ഞ്ഞാ​ണ് സം​ഘം പി​ടികൂ​ടി​യ​ത്.​ സ്കൂ​ൾ – കോള​ജ് വി​ദ്യാ​ർത്ഥിക​ൾ​ക്ക് എംഡിഎംഎയും ​ക​ഞ്ചാ​വും വി​ൽ​ക്കു​ന്നുവെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Read Also : വ​ധ​ക്കേ​സ് പ്ര​തിയെ വാ​ഹ​നം ഇ​ടിപ്പി​ച്ചുകൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

അ​ര ഗ്രാം​വ​ച്ച് ചെ​റി​യ പൊ​തി​യാ​ക്കി ഒ​രു പൊ​തി​യ്ക്ക് 2000 രൂ​പ​യ്ക്കാ​ണ് വി​ല്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​തെന്ന് എ​ക്സ്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു. ക​ഞ്ചാ​വ് 500 രൂ​പ​യ്ക്കും 1000 രൂ​പ​യ്ക്കും ആണ് വി​ല്പ​ന ന​ട​ത്തി​യി​രുന്നത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button