Latest NewsNewsBusiness

ഇന്ത്യൻ ഒ.ടി.ടി വിപണി മൂല്യം 2030 ഓടെ കുതിച്ചുയരും, നിലവിലെ മൂല്യം അറിയാം

ആഗോള തലത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് 300 കോടി വരിക്കാരാണ് ഉള്ളത്

രാജ്യത്ത് ഒ.ടി.ടി വിപണി മൂല്യത്തിൽ വൻ മുന്നേറ്റം. സാധാരണക്കാർക്കിടയിൽ പോലും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ അതിവേഗത്തിൽ വളർന്നതോടെയാണ് വിപണി മൂല്യം ഉയർന്നത്. കണക്കുകൾ അനുസരിച്ച്, ഒ.ടി.ടി വിപണിയുടെ നിലവിലെ മൂല്യം 10,500 കോടി രൂപയാണ്. 2030 ഓടെ വിപണി മൂല്യം 30,000 കോടി രൂപയിൽ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പ്രതിവർഷ വളർച്ച പ്രതീക്ഷ ശരാശരി 20 ശതമാനമാണ് കണക്കാക്കുന്നത്.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഇന്ത്യയിലെ ഒ.ടി.ടി വരിക്കാരുടെ എണ്ണം 8 കോടിയാണ്. 2025- ൽ ഒ.ടി.ടി വരിക്കാരുടെ എണ്ണം 25 കോടിയായാണ് ഉയരുക. ആഗോള തലത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് 300 കോടി വരിക്കാരാണ് ഉള്ളത്. വരിക്കാരുടെ എണ്ണത്തിൽ അമേരിക്കയാണ് ഏറ്റവും മുൻപന്തിയിൽ. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് പ്രാദേശിക ഉള്ളടക്കങ്ങൾക്കാണ്. നിരവധി ആളുകളും ഹിന്ദിയും ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകൾക്കാണ് പ്രാധാന്യം നൽകുന്നത്.

Also Read: സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ! നിരക്കുകൾ കുത്തനെ ഉയർത്തി ഈ സ്വകാര്യ മേഖലാ ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button