Latest NewsNewsInternational

പാകിസ്ഥാനിൽ മണ്ണിടിച്ചിൽ: നിരവധി ട്രക്കുകൾ മണ്ണിനടിയിൽപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മണ്ണിടിച്ചിൽ. ഖൈബർ ചുരത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. 8 പേരാണ് മരണപ്പെട്ടിരിക്കുന്നത്. 20- ഓളം ട്രക്കുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഖൈബർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ അബ്ദുൾ നസിർ ഖാൻ അറിയിച്ചു.

Read Also: എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുകളിൽ മറ്റൊന്നു കൂടി യാഥാർത്ഥ്യമാകുന്നു: സ്വപ്നപദ്ധതികളിലൊന്നാണ് വാട്ടർമെട്രോയെന്ന് പിണറായി

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് ഖൈബർ ചുരത്തിൽ മണ്ണിടിഞ്ഞ് വീണത്. വിവരം പുറത്തു വന്നതിന് പിന്നാലെ അധികൃതർ രക്ഷാ പ്രവർത്തനം ആരംഭിച്ചു. ദീർഘനേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണപ്പെട്ടവരിൽ രണ്ടു പേർ അഫ്ഗാൻ സ്വദേശികളാണ്.

Read Also: ജോണി നെല്ലൂരിന്റെ എന്‍പിപിയുടെ ലക്ഷ്യം ബദല്‍ രാഷ്ട്രീയം, ബിജെപിക്ക് സഖ്യകക്ഷിയാകന്‍ കേരളത്തില്‍ പുതിയ പാര്‍ട്ടി?

shortlink

Related Articles

Post Your Comments

Related Articles


Back to top button