KeralaLatest NewsNews

‘അമ്മ മരിച്ച ഒരു മകന്റെ ഫോട്ടോ എടുത്തിട്ട് ഇവർക്ക് എന്താണ് കിട്ടുന്നത്? ആ അമ്മയുടെ പേര് പോലും പലർക്കും അറിയില്ല’

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇന്നലെ മരണമടഞ്ഞിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈക്കം ചെമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വെച്ച് ഇവരുടെ സംസ്കാരം നടന്നു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവൻ തുടങ്ങിയവരും എത്തിയിരുന്നു. സിനിമാമേഖലയിൽ നിന്നും നിരവധി താരങ്ങൾ മമ്മൂട്ടിയുടെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേർന്നു.

എന്നാൽ, സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത് മറ്റൊരു കാര്യമാണ്. താരങ്ങളുടെ കുടുംബാംഗങ്ങളിൽ ഒരാൾ, അല്ലെങ്കിൽ അവർക്ക് വേണ്ടപ്പെട്ട മറ്റാരെങ്കിലുമൊക്കെ മരണപ്പെടുമ്പോൾ ‘താര’ങ്ങളെ തിരഞ്ഞുപോകുന്ന ക്യാമറക്കണ്ണുകൾക്ക് നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മമ്മൂട്ടിയുടെ മാതാവ് മരണപ്പെട്ടപ്പോൾ, അവിടെയെത്തിയ ജനങ്ങൾക്ക് മമ്മൂട്ടിയുടെ ഫോട്ടോ എടുക്കാനായിരുന്നു തിരക്ക്. അമ്മ മരിച്ച ഒരു മകന്റെ ഫോട്ടോ എടുത്തിട്ട് എന്താണ് കിട്ടുന്നതെന്ന ചോദ്യമാണ് സിനിമ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് എഴുതിയ കുറിപ്പിൽ ചോദിക്കുന്നത്.

താരപരിവേഷത്തിന്റെ പേരിൽ കുറച്ച് ആളുകളുടെ വിവരമില്ലായ്മയും പേകൂത്തുമാണ് നടക്കുന്നതെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു. സാമാന്യ മര്യാദ, സാഹചര്യം നോക്കി മനസിലാക്കി പെരുമാറുക. ഇതൊക്കെ ഒരു പ്രായം എത്തുമ്പോൾ തനിയെ ഉണ്ടാവേണ്ട കാര്യങ്ങൾ ആണ്. ചിലർക്ക് മറ്റുള്ളവർ പറഞ്ഞുകൊടുക്കുമ്പോൾ അതിലെ യുക്തി മനസിലാക്കി പ്രവർത്തിക്കുമെന്നും നിരവധി പേർ കമന്റ് ചെയ്യുന്നു.

യുവാവിന്റെ കുറിപ്പ് ഇങ്ങനെ:

എന്റെ അടുത്തുള്ള വീട്ടിൽ മരണം നടന്നാൽ, ഞാൻ അവിടെ പോവുകയാണെങ്കിൽ ആ മരണത്തിൽ ആ വീട്ടുകാർക്ക് ഉണ്ടാവുന്ന ദുഃഖം എത്രത്തോളം ആണെന്നാണ് അവിടെ നിന്ന് ഇറങ്ങുന്നത് വരെ ഞാൻ ചിന്തിക്കാറ്..
നാളെ എന്റെ വീട്ടിലും ഇങ്ങനെ ഒരു മരണം വരുമല്ലോ എന്ന ഭയവും എനിക്ക് ഉണ്ടാവാറുണ്ട്..
അതുകൊണ്ട് വളരെ കുറച്ച് മരണവീട്ടിലെ പോവാറുള്ളു..
മമ്മൂട്ടി ഒരു നടൻ എന്ന നിലയിൽ നമുക്ക് എല്ലാർക്കും ഇഷ്ടമുള്ള ആളാണ്..
അദ്ദേഹത്തിന്റെ അമ്മ മരിച്ചപ്പോൾ എന്തിനാണ് ആളുകൾ ഇങ്ങനെ അവിടെ കൂടി നില്കുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല..
ആ അമ്മയുടെ പേര് പോലും അവിടെ മൊബൈലും പൊക്കി നിൽക്കുന്ന പലർക്കും അറിയുക പോലും ഇല്ല..
സമാധാനത്തോടെ ഒരു വിട പറയൽ ആ കുടുംബത്തിന് സാധ്യമായോ എന്ന് സംശയമാണ് ഈ മൊബൈൽ /ക്യാമറ ആളുകളുടെ തിക്കും തിരക്കും കാരണം..
അമ്മ മരിച്ച ഒരു മകന്റെ ഫോട്ടോ എടുത്തിട്ട് ഇവർക്ക് എന്താണ് കിട്ടുന്നത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button