IdukkiLatest NewsKeralaNews

പൂപ്പാറയിൽ നിയന്ത്രണംവിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം, വാനിൽ ഉണ്ടായിരുന്നത് 24 പേർ

തമിഴ്നാട് തിരുനെൽവേലി സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്

പൂപ്പാറ തൊണ്ടിമലയിൽ നിയന്ത്രണംവിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞു. 24 പേരുമായി പോയ വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. തമിഴ്നാട് തിരുനെൽവേലി സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

തിരുനെൽവേലി സ്വദേശികളായ സി. പെരുമാൾ (59), വള്ളിയമ്മ (70) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായി പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാറിലെ വിവാഹത്തിൽ പങ്കെടുത്തതിനു ശേഷമുള്ള മടക്കയാത്രയിലാണ് അപകടം സംഭവിച്ചത്. പൂപ്പാറയ്ക്കും തൊണ്ടിമലയ്ക്കും ഇടയിലെ ‘എസ്’ വളവിൽ വച്ചാണ് അപകടം. നിയന്ത്രണംവിട്ട വളവ് തിരിയാതെ തന്നെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

Also Read: ഭാര്യയ്ക്ക് പിന്നാലെ ഷാനും യാത്രയായി: നടി സ്മിനു സിജോയുടെ സഹോദരന്‍ അന്തരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button