Latest NewsNewsTechnology

വിവോ വി27ഇ: റിവ്യൂ

6.5 ഇഞ്ച് അമോലെഡ് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

മിക്ക ആളുകളുടെയും ഇഷ്ട ലിസ്റ്റിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വിവോ. അടുത്തിടെ വിവോ പുറത്തിറക്കിയ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് വിവോ വി27ഇ. വിവോ വി27 സീരീസിൽ ഉൾപ്പെട്ട ഈ ഹാൻഡ്സെറ്റിൽ നിരവധി ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവോ വി27ഇയുടെ ഡിസൈൻ മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഇവയുടെ പ്രധാന പ്രത്യേകതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.5 ഇഞ്ച് അമോലെഡ് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രധാനമായി ബ്ലാക്ക് കളർ വേരിയന്റിൽ മാത്രമാണ് ഇവ വാങ്ങാൻ സാധിക്കുകയുള്ളൂ.

Also Read: രൂപം മാറ്റിയ ബൈക്കുകളിൽ അഭ്യാസപ്രകടനം: സംസ്ഥാന വ്യാപക പരിശോധനയുമായി പോലീസ്

64 മെഗാപിക്സൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 66 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 4,600 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ വി27ഇ- യുടെ ഇന്ത്യൻ വിപണി വില 23,990 രൂപയായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button