Latest NewsKeralaNews

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ കൊച്ചിയില്‍ എത്തുന്നത് ജനലക്ഷങ്ങള്‍: റോഡ് ഷോയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു

കൊച്ചി: തിങ്കളാഴ്ച ദ്വിദിന സന്ദര്‍ശനത്തിന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി ബിജെപി സംഘടിപ്പിച്ചിരിക്കുന്ന റോഡ്‌ഷോയില്‍ പങ്കെടുക്കും. കൊച്ചി വെണ്ടുരുത്തി പാലം മുതല്‍ യുവം കോണ്‍ക്ലേവ് നടക്കുന്ന തേവര കോളേജ് വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. ആദ്യം തേവര ജംഗ്ഷന്‍ മുതല്‍ കോളജ് വരെ 1.2 കി.മിയാണ് റോഡ് ഷോ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ റോഡ് ഷോയില്‍ ജനപങ്കാളിത്തം വിചാരിക്കുന്നതിലും അധികം എത്തുമെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് വെണ്ടുരുത്തി പാലം മുതല്‍ തേവര കോളേജ് വരെ റോഡ് ഷോ നീട്ടിയത്.

Read Also: തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും ക്വാർട്ടേഴിസിൽ ജീവനൊടുക്കി : സംഭവം മലപ്പുറത്ത്

കൊച്ചി നേവല്‍ ബേസില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി റോഡ് ഷോക്ക് ശേഷം തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ വൈകുന്നേരം 5 മണിക്ക് യുവം കോണ്‍ക്ലേവില്‍ പങ്കെടുക്കും. ഒന്നര മണിക്കൂറോളം നീളുന്ന പരിപാടിയില്‍ അദ്ദേഹം യുവാക്കളുമായി സംവദിക്കും. അടുത്ത ദിവസം രാവിലെ 9:25ന് കൊച്ചിയില്‍ നിന്നും തലസ്ഥാനത്തേക്ക് പുറപ്പെടും.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 10:15 ന് എത്തുന്ന അദ്ദേഹം 10.30 ന് സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റ് നീളുന്ന പരിപാടിയുടെ തുടര്‍ച്ചയായി റയില്‍വേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിര്‍വ്വഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button