KeralaLatest NewsNews

ഇന്ത്യൻ സംസ്ഥാനങ്ങളിൽ വളർച്ചാനിരക്ക് ഏറ്റവും മോശമായ മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം: വിമർശനവുമായി അനിൽ ആന്റണി

കൊച്ചി: ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ കുതിക്കുന്ന രാജ്യമാണെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം-23 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. കേരളം ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ വളർച്ചാനിരക്ക് ഏറ്റവും മോശമുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നാണെന്ന് അനിൽ ആന്റണി വ്യക്തമാക്കി.

Read Also: കേന്ദ്രം രാജ്യത്തെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നു,ഇവിടെ ചിലര്‍ രാവും പകലും സ്വര്‍ണക്കടത്തില്‍ മുഴുകുന്നു:പ്രധാനമന്ത്രി

ഐ.എം.എഫിന്റെ കണക്ക് വ്യക്തമാക്കുന്നത് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ജർമനിയെയും ജപ്പാനെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ്. പക്ഷേ കേരളം മാറേണ്ടിയിരിക്കുന്നുവെന്നും അനിൽ ആന്റണി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ, കെ സുരേന്ദ്രൻ തുടങ്ങിയവരും സിനിമാ മേഖലയിൽ നിന്ന് നിരവധി പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, നവ്യാ നായർ, അപർണ ബാലമുരളി, വിജയ് യേശുദാസ് തുടങ്ങിയവർ പരിപാടിയിൽ പങ്കുചേർന്നു.

Read Also: ‘വീട്ടിൽ കൊണ്ടു പോവല്ലേ സാറേ, എന്റെ അച്ഛന് താങ്ങാനാകില്ല’: മീശ വിനീതിന്റെ വീട്ടിലെത്തിയ പോലീസ് കണ്ട കാഴ്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button