KeralaLatest NewsNews

മലയാളി യുവതിയെ ദുബൈയിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുപി സ്വദേശി അറസ്റ്റിൽ 

കണ്ണൂർ:  മലയാളി യുവതിയെ ദുബൈയിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ബറേലി

സ്വദേശിയായ നദീം ഖാനെയാണ്(26) യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരിക്കൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ കെവി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ദുബൈയിൽ നദീം ഓടിച്ചിരുന്ന ബസിൽ കണ്ടക്ടറായിരുന്നു യുവതി. വിവാഹ വാഗ്ദാനം നൽകി പലതവണ നദീം പീഡിപ്പിച്ചു എന്നതാണ് പരാതി. യുവതി ഗർഭിണിയായതോടെ പ്രതി യുപിയിലേക്കു കടന്നതായും പരാതിയിൽ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button