Latest NewsNewsBusiness

ഹരിത ഊർജ്ജ പദ്ധതികളിൽ നിക്ഷേപം വർദ്ധിപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്, സമാഹരിക്കുന്നത് കോടികൾ

ഹരിത ഊർജ്ജ പദ്ധതികൾക്കായി 800 മില്യൺ ഡോളർ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം

പുതിയ ഹരിത ഊർജ്ജ പദ്ധതികളിൽ നിക്ഷേപം ഉയർത്താൻ ഒരുങ്ങി ശതകോടീശ്വരനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്. ബ്ലൂംബർഗ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഹരിത ഊർജ്ജ പദ്ധതികൾക്കായി 800 മില്യൺ ഡോളർ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടില്ല.

ധനസമാഹരണവുമായി ബന്ധപ്പെട്ട് സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷൻ, ഡിബിഎസ് ബാങ്ക് ലിമിറ്റഡ്, മിത്സുബിഷി യുഎഫ്ജെ ഫിനാൻഷ്യൽ ഗ്രൂപ്പ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് പിഎൽസി എന്നിവ ഉൾപ്പെടെയുള്ള ആഗോള ബാങ്കുമായി അദാനി ഗ്രൂപ്പ് ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ടെന്നാണ് സൂചന. ഹിൻഡൻബർഗ് റിപ്പോർട്ട് സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കരകയറാനുള്ള ശ്രമങ്ങൾ അദാനി ഗ്രൂപ്പ് നടത്തുന്നുണ്ട്. മൂന്ന് മാസം കൊണ്ട് ഏകദേശം 114 ബില്യൺ ഡോളറിലധികം വിപണി മൂല്യമാണ് അദാനി ഗ്രൂപ്പിന് നഷ്ടമായത്.

Also Read: തെറ്റിദ്ധരിപ്പിക്കാനും തമ്മിലടിപ്പിക്കാനും ശ്രമിക്കുന്ന ശക്തികളെ ഇല്ലായ്മ ചെയ്ത് ഇനിയും മുന്നേറാനുണ്ട്: നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button