KeralaLatest News

‘നൂറുകണക്കിന് കുറ്റാന്വേഷകരാണ് മോദിക്കെതിരെ അന്വേഷണം നടത്തിയത്, അവരുടെ കണ്ടെത്തൽ മോദി മൂലമാണ് കലാപം പടരാതിരുന്നതെന്ന്’

കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപിയിലേക്ക് ചുവടു മാറ്റിയ മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കോൺഗ്രസിന്റെ കപടത അദ്ദേഹം തുറന്ന് കാട്ടി. ഗുജറാത്ത് കലാപത്തിൽ മോദിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്നത് തികച്ചും വ്യാജമായ കാര്യങ്ങളാണെന്ന് അനിൽ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഗുജറാത്ത് ഒരു അതിർത്തി സംസ്ഥാനമാണ്. 1947ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 2002വരെ അതായത് 55 വർഷം, ഇത്രയും വർഷത്തിനിടെ ചെറുതും വലുതുമായി ഏകദേശം ആയിരത്തോളം കലാപം നടന്നിട്ടുണ്ട്. അത് വാസ്തവമാണ്. 1980 കഴിഞ്ഞിട്ടാണ് ബിജെപിയെന്ന പാർട്ടിയുണ്ടാകുന്നതുതന്നെ. പഞ്ചാബിലും ബംഗാളിലുമൊക്കെ അങ്ങനെ കലാപമുണ്ടായിട്ടുണ്ട്. അതിന് ഒരുപാട് ചരിത്രപരമായ കാരണങ്ങളുമുണ്ട്. ഗുജറാത്തിൽ നൂറുകണക്കിന് കലാപമുണ്ടായിട്ടുണ്ട്. 2002ലാണ് മോദിജി അവിടെ മുഖ്യമന്ത്രിയാകുന്നത്. 2002ൽ ഒരു കലാപമുണ്ടായതിന് ശേഷം കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വർഗീയ കലാപം പോലും അവിടെ ഉണ്ടായിട്ടില്ല.

ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിജിയെ രാഷ്ട്രീയ എതിരാളികൾ ക്രൂശിക്കാൻ ശ്രമിച്ചു. പക്ഷെ 10 വർഷം ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളികളാണ് രണ്ട് യുപിഎ സർക്കാരുകളായി രാജ്യം ഭരിച്ചത്. ഒന്നും രണ്ടുമല്ല പ്രഗത്ഭരായ നൂറുകണക്കിന് കുറ്റാന്വേഷകരാണ് മോദിക്കെതിരായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണം നടത്തിയത്. അതിന് ശേഷം അവരുടെ കൺക്ലൂഷൻ തന്നെ മോദി കാരണമാണ് കലാപം പടരാതിരുന്നത് എന്നാണ്. എസ്ഐടിയുടെ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും ഇക്കാര്യങ്ങൾ പറയുന്നത്.

55 വർഷം കലാപങ്ങൾ നടന്ന ഒരു സ്ഥലത്ത് മോദിജി വന്നതിന് ശേഷം കലാപമേയില്ല. ഇതാണ് വാസ്തവം. കേരളത്തിൽ ഇന്നും പറഞ്ഞുകൊണ്ടു നടക്കുന്നു ഗുജറാത്ത് കലാപം. ഗുജറാത്തെവിടെയാണെന്നോ ഗോധ്ര എവിടെയാണെന്നോ അറിയാത്ത ആളുകളാണ് ആരോപണങ്ങളുന്നയിക്കുന്നത്. 10 കൊല്ലം അന്വേഷിച്ചിട്ടും മോദിജിക്ക് പങ്കില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. സാമാന്യ ബുദ്ധിയുള്ളവർ അതല്ലെ വിശ്വസിക്കേണ്ടത്.

ഈ പറയുന്ന ന്യൂനപക്ഷ വിരുദ്ധതയുണ്ടായിരുന്നുവെങ്കിൽ ഇവർ വോട്ടുചെയ്യില്ല. കശ്മീർ മുതൽ കന്യാകുമാരി വരെ, കഛ് മുതൽ കാമരൂപ് വരെ ഇന്ത്യൻ യുവാക്കൾ മോദിയെ വിശ്വസിച്ച് വോട്ട് ചെയ്യുന്നു. അതുകൊണ്ട് ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമായിട്ടുള്ള എല്ലാ സംസ്ഥാനങ്ങളിലും ലഡാക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ, അസമിലെയും ബിഹാറിലെയും യുപിയിലെയും ഗുജറാത്തിലെയുമുള്ള ന്യൂനപക്ഷങ്ങൾ ധാരാളമുള്ള പാർലമെന്റ് മണ്ഡലങ്ങൾ ഇവിടങ്ങളിലെല്ലാം ബിജെപി അല്ലെങ്കിൽ ബിജെപി സഖ്യകക്ഷികളാണ് വിജയിക്കുന്നത്. അതിന്റെ അർഥമെന്താണ്,

ന്യൂനപക്ഷങ്ങൾ ബിജെപിക്ക് വോട്ടുചെയ്യുകയാണ്. ഇനി ഭാവിയിൽ കേരളത്തിലും ഇതാണ് സംഭവിക്കാൻ പോകുന്നത്. ശരിക്കും മോദിജിയല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളാണ് സമൂഹത്തിൽ മതത്തിന്റെ പേരിൽ ജനങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇവരെയെല്ലാം ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാണ് ശ്രമിക്കുന്നത്. ആവശ്യമില്ലാത്ത പ്രശ്നങ്ങളുണ്ടാക്കി ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷത്തെയും തമ്മിലടിപ്പിച്ച് പ്രശ്നങ്ങളുണ്ടാക്കാൻ നോക്കുന്നത് പ്രതിപക്ഷമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button