Latest NewsNewsLife StyleHealth & Fitness

​ഗ്യാസ് പ്രശ്നങ്ങളെ തടയാൻ ജീരക വെള്ളം

ജീരക വെള്ളത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ജീരക വെള്ളത്തിലുള്ള പലതരം ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും തടഞ്ഞ് നിര്‍ത്താന്‍ ജീരക വെള്ളം സഹായിക്കുന്നു. ജീരക വെള്ളം പതിവായി കുടിക്കുന്നത് വയറിലുള്ള കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

ജീരകം വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ദഹനം സാധ്യമാക്കും. ജീരകത്തില്‍ തൈമോള്‍ എന്ന സംയുക്ത ഘടകം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ആമാശയ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ മികവുറ്റതാക്കി ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു.

ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച്‌ അതില്‍ ഒരു സ്പൂണ്‍ ജീരകം ചേര്‍ക്കുക. ഇത് 5 മിനിറ്റ് കൂടി തിളപ്പിച്ച ശേഷം, ജീരക വിത്തുകള്‍ അരിച്ച്‌ കളഞ്ഞ് വെള്ളം ഒരു പാത്രത്തിലേക്ക് പകര്‍ത്തുക. അധിക നേട്ടങ്ങള്‍ക്കും രുചി വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് അല്പം തേന്‍ അല്ലെങ്കില്‍ നാരങ്ങ നീര് ഇതിലേക്ക് ചേര്‍ക്കാം. ഈ പാനീയം എപ്പോഴും ചൂടോടെ തന്നെ കുടിക്കുക.

ഒരു ടീസ്പൂണ്‍ ജീരകം ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത് വെച്ച്‌, പിറ്റേന്ന് രാവിലെ, വിത്തുകള്‍ അരിച്ചെടുത്ത് വെറും വയറ്റില്‍ ഈ വെള്ളം കുടിക്കാം. ഈ വെള്ളത്തില്‍ വേണമെങ്കില്‍ നാരങ്ങ നീര് ചേര്‍ക്കാം.

Read Also : സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

ശരീരഭാരം കുറയ്ക്കാനുള്ള അത്ഭുതകരമായ പാനീയമാണ് ജീരക വെള്ളം. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാന്‍, ദിവസത്തില്‍ മൂന്ന് തവണ ജീരക വെള്ളം കുടിക്കുക ആദ്യം രാവിലെ ഒഴിഞ്ഞ വയറ്റില്‍, ഉച്ചഭക്ഷണത്തിന് മുമ്പായി രണ്ടാമത്, തുടര്‍ന്ന് അത്താഴത്തിന് ശേഷം. ജീരക വെള്ളം അമിതമായി കുടിക്കുന്നത് നെഞ്ചെരിച്ചില്‍, അമിത ആര്‍ത്തവ രക്തസ്രാവം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകും. അതിനാല്‍, ഇത് മിതമായി കുടിക്കുക.

ചര്‍മ്മത്തിന്‍റെ സംരക്ഷണത്തിന് ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഏറെ ഉത്തമമാണ്. മുഖക്കുരു, കറുത്തപാടുകള്‍, കരുവാളിപ്പ് എന്നിവ ഒഴിവാക്കി ചര്‍മ്മം മൃദുലവും മിനുസവുമുള്ളതാക്കി മാറ്റാന്‍ ജീരകവെള്ളം കുടി സഹായിക്കും. ഇരുമ്പിന്‍റെ കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയ്ക്ക് ഒരളവ് വരെ പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button