Latest NewsNewsTechnology

കണ്ടന്റുകൾ എഴുതി നൽകിയാൽ നിമിഷങ്ങൾക്കകം ഡിസൈൻ റെഡി! പുതിയ രൂപത്തിലും ഭാവത്തിലും ‘മൈക്രോസോഫ്റ്റ് ഡിസൈനർ’ എത്തി

ഓപ്പൺ എഐയുടെ 'ഡാൽ- ഇ2' എന്ന ടെക്സ്റ്റ് റ്റു ഇമേജ് എഐ അടിസ്ഥാനമാക്കിയാണ് മൈക്രോസോഫ്റ്റ് ഡിസൈനറിന്റെ പ്രവർത്തനം

ഡിസൈനിംഗ് അഭിരുചിയുള്ളവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ‘മൈക്രോസോഫ്റ്റ് ഡിസൈനറാണ്’ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഡിസൈനിംഗ് ടൂളുകളാണ് മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നും മൈക്രോസോഫ്റ്റ് ഡിസൈനറെ വ്യത്യസ്ഥമാക്കുന്നത്. കാൻവ, അഡോബി എക്സ്പ്രസ് പോലെയുള്ള പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളി തീർത്താണ് മൈക്രോസോഫ്റ്റ് ഡിസൈനർ എത്തിയത്.

ആവശ്യമായ നിർദ്ദേശങ്ങൾ എഴുതി നൽകിയാൽ ചിത്രങ്ങൾ ഡിസൈൻ ചെയ്യാൻ സാധിക്കുന്നതാണ്. ഈ ഫീച്ചറിന്റെ പബ്ലിക് പ്രിവ്യു കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഓപ്പൺ എഐയുടെ ‘ഡാൽ- ഇ2’ എന്ന ടെക്സ്റ്റ് റ്റു ഇമേജ് എഐ അടിസ്ഥാനമാക്കിയാണ് മൈക്രോസോഫ്റ്റ് ഡിസൈനറിന്റെ പ്രവർത്തനം. മൈക്രോസോഫ്റ്റ് ഡിസൈനർ വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താനാകും. ഡിസൈനർ ടൂളുകൾ ഉപയോഗിച്ച് പോസ്റ്ററുകൾ, പ്രസന്റേഷനുകൾ, ഡിജിറ്റൽ പോസ്റ്റ് കാർഡുകൾ, ക്ഷണക്കത്തുകൾ തുടങ്ങിയവയാണ് രൂപകൽപ്പന ചെയ്യാൻ സാധിക്കുക.

Also Read: ‘പൂജ നടത്തിയത് വിവാദമാക്കണ്ട’: ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ടെന്ന് മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button