KeralaNattuvarthaLatest NewsNews

ഫോ​ർ​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വം: ര​ണ്ടു​പേ​ർ അറസ്റ്റിൽ

മ്യൂ​സി​യം സ്റ്റേ​ഷ​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ ഓ​ടിക്കു​ന്ന വി​വേ​ക്, വി​ഷ്ണു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: ഫോ​ർ​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അറസ്റ്റിൽ. മ്യൂ​സി​യം സ്റ്റേ​ഷ​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ ഓ​ടിക്കു​ന്ന വി​വേ​ക്, വി​ഷ്ണു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫോ​ർ​ട്ട് പൊലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർമാരായി ഇനി വനിതകളും: കർശനവ്യവസ്ഥകളോടെ നിയമനം

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് മ്യൂ​സി​യം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ അക്ര​മ​ത്തി​ൽ റി​മാ​ൻ​ഡി​ലാ​യ ആ​ളാ​ണ് വി​വേ​ക്. ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം ത​നി​ക്കെ​തി​രേ സാ​ക്ഷി പ​റ​ഞ്ഞ പ്ര​ശാ​ന്ത് എ​ന്ന ഓ​ട്ടോഡ്രൈ​വ​റെ ഇ​ന്ന​ലെ വെ​ളു​പ്പിനു ത​മ്പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വ​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ അ​ക്ര​മം ന​ട​ത്തി​യ ഇ​യാ​ളെ പ​രി​ശോ​ധ​ന​യ്ക്കു വേ​ണ്ടി ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് വി​വേ​കും വി​വേ​കി​നെ അ​ന്വേ​ഷി​ച്ച് എ​ത്തി​യ സ​ഹ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ വി​ഷ്ണു​വും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മം ന​ട​ത്തി​യ​ത്.

അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാ​ജ​രാ​ക്കിയ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button