Latest NewsNewsIndia

സോനുവെന്ന പേരിൽ ഹിന്ദു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു, ശേഷം മുത്തലാഖ്; ജമാൽ എന്ന തട്ടിപ്പുവീരൻ കുടുങ്ങുമ്പോൾ

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഹിന്ദു യുവതിയെ നിർബന്ധിച്ച് മതംമാറ്റിയെന്ന സംഭവത്തിൽ ജമാൽ ഖാൻ എന്ന യുവാവിനെതിരെ കേസ്. തന്റെ യഥാർത്ഥ ഐഡന്റിറ്റി മറച്ച് വെച്ച് സോനു എന്ന പേരിലാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായതും പ്രണയം നടിച്ച് വിവാഹിതരായതും. പിന്നീട് യുവതിയെ യുവാവ് മുസ്ലിം മതത്തിലേക്ക് നിർബന്ധിച്ച് പരിവർത്തനം ചെയ്യുകയും, വൈകാതെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.

വിവാഹശേഷമാണ് സോനു എന്ന തന്റെ ഭർത്താവ് ജമാൽ ഖാൻ ആണെന്നും, ഇയാൾക്ക് മറ്റൊരു ഭാര്യ ഉണ്ടെന്നും യുവതി തിരിച്ചറിയുന്നത്. ഇത് ചോദ്യം ചെയ്ത യുവതിയെ അക്രമി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ മജോല പോലീസ് എഫ്‌ഐആർ ഫയൽ ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മജോലയിലെ ഖുഷൽപൂർ പ്രദേശത്താണ് യുവതി താമസിക്കുന്നത്.

Also Read:പ്രമേഹം മുതൽ കൊളസ്‌ട്രോൾ വരെ കുറയ്ക്കും: എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

നാല് വർഷം മുമ്പാണ് ഹിന്ദു യുവാവ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ സോനുവെന്ന ജമാലുമായി യുവതി അടുപ്പത്തിലാകുന്നത്‌. പരിചയം പ്രണയമായി മാറി. യുവാവിന്റെ കെണിയിൽ ഇവർ വീഴുകയായിരുന്നു. ഇതിനിടെ പ്രണയാഭ്യർത്ഥന നടത്തി, യുവതി സമ്മതിക്കുകയും ചെയ്തു. എന്നിരുന്നാലും, വിവാഹത്തിന് ശേഷമാണ് താൻ മുസ്ലിം ആണെന്നും, പേര് ജമാൽ എന്നാണെന്നും ഇയാൾ യുവതിയോട് പറയുന്നത്. ഇയാളുടെ സമ്മർദ്ദത്തിന് വഴങ്ങി യുവതിയും പതുക്കെ ഇസ്‌ലാം മതം സ്വീകരിച്ചു.

എന്നാൽ വിവാഹം കഴിഞ്ഞയുടൻ സ്ത്രീധനത്തെ ചൊല്ലി പ്രശ്നങ്ങൾ ആരംഭിച്ചു. ഇവർക്ക് ഒരു മകൾ ജനിച്ചു. ഇതിന് ശേഷവും പീഡനം തുടർന്നു. ജമാലിന് മറ്റൊരു ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന് കണ്ടെത്തിയതോടെ പ്രശ്നങ്ങൾ വഷളായി. ചോദ്യം ചെയ്തപ്പോൾ ഇവരെ ജമാൽ മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയെത്തുടർന്ന് സ്ത്രീധന പീഡനം, ബലാത്സംഗം, പീഡനം, മുത്തലാഖ് എന്നീ കുറ്റങ്ങൾ ചുമത്തി ജമാൽ ഖാനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി മജോല പോലീസ് സ്‌റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button