News

നിക്കാഹിന് ശേഷം ഫാത്തിമ ഭൂട്ടോ ശിവക്ഷേത്ര സന്ദര്‍ശനം നടത്തിയതില്‍ വന്‍ എതിര്‍പ്പുമായി മതമൗലിക വാദികള്‍

ഇസ്ലാമാബാദ്: നിക്കാഹിന് ശേഷം ക്ഷേത്രദര്‍ശനം നടത്തിയ പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ചെറുമകളും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഫാത്തിമാ ഭൂട്ടോയിക്ക് എതിരെ വിമര്‍ശനവുമായി ഇസ്ലാമിസ്റ്റുകള്‍. നിക്കാഹിന് ശേഷം ഫാത്തിമാ ഭൂട്ടോയും അമേരിക്കന്‍ പൗരനും ക്രിസ്ത്യന്‍ മതവിശ്വാസിയുമായ ഭര്‍ത്താവ് ഗ്രഹാം ജിബ്രാനുമൊത്ത് കറാച്ചിയിലെ പുരാതന ശിവ ക്ഷേത്രമാണ് സന്ദര്‍ശിച്ചത്. ഇതാണ് മതമൗലികവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്.

Read Also; 32000ത്തില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് 3ലേയ്ക്ക്, കേരള സ്റ്റോറിയെ കുറിച്ച് അരുണ്‍ കുമാറിന്റെ കുറിപ്പ് വൈറലാകുന്നു

ഫാത്തിമക്കൊപ്പം സഹോദരന്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു. ഇരുവരും ക്ഷേത്രദര്‍ശനം നടത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് ഇസ്ലാമിസ്റ്റുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഫാത്തിമക്കെതിരെ ഭീഷണിയും ചിലര്‍ മുഴക്കുന്നുണ്ട്. മുസ്ലീമായ നിനക്ക് കാഫിറുകളുടെ ക്ഷേത്രത്തില്‍ എന്ത് കാര്യം എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button