Latest NewsNewsIndiaEntertainmentKollywood

ഹിറ്റിലേക്ക് പിഎസ് 2 !! പിന്നാലെ വിവാദം: ചിത്രത്തിലെ ‘ വീര രാജ വീര’ ഗാനം കോപ്പിയടി, ആരോപണവുമായി ഗായകന്‍

ധ്രുപദ് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് എആര്‍ റഹ്‌മാന്റെ ' വീര രാജ വീര' എന്ന ഗാനത്തിനെതിരെ ആരോപണം ഉന്നയിച്ചെത്തിയിരിക്കുന്നത്

മണിരത്‌നത്തിന്റെ സംവിധാനത്തില്‍  ഒരുങ്ങിയ  ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ 2 വിജയത്തിലേക്ക് കുതിക്കുകയാണ്. കേരളത്തിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണവുമായി ഗായകൻ രംഗത്ത്.

ധ്രുപദ് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് എആര്‍ റഹ്‌മാന്റെ ‘ വീര രാജ വീര’ എന്ന ഗാനത്തിനെതിരെ ആരോപണം ഉന്നയിച്ചെത്തിയിരിക്കുന്നത്. ദാഗര്‍ ബ്രദേഴ്‌സ് ചേര്‍ന്ന് ആലപിച്ച ശിവസ്തുതി അതേ താണ്ഡവ ശൈലിയില്‍ ചിത്രത്തിലെ ഗാനത്തിൽ ഒരുക്കിയിരിക്കുന്നുവെന്നാണ് വാസിഫുദ്ദീന്റെ ആരോപണം.

read also: നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് കേരള സ്‌റ്റോറിയില്‍ ഉള്ളത് : ഷിബു തിലകന്‍

അദാന രാഗത്തിലുള്ള കോംബോസിഷന്‍ ചെയ്തത് തന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണെന്നും ഇത് തന്റെ പിതാവായ ഫയാസുദ്ദീന്‍ ദാഗറുമൊത്ത് വര്‍ഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദീന്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പിഎസ് 2-വിന്റെ നിര്‍മ്മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, വാസിഫുദ്ദീന്റെ ആരോപണം നിഷേധിച്ച്‌ മദ്രാസ് ടാക്കിസ് രംഗത്തെത്തി. കോപ്പിയടി ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button