News

ആവാസ വ്യവസ്ഥയില്‍ നിന്നും ബലമായി വേര്‍പെടുത്തിയ അരികൊമ്പന്‍ ആനയുടെ ജീവന്‍ അപകടത്തില്‍ എന്ന് സൂചിപ്പിച്ച് പരിസ്ഥിതി വേദി

തിരുവനന്തപുരം: ആവാസ വ്യവസ്ഥയില്‍ നിന്നും ബലമായി വേര്‍പെടുത്തിയ അരിക്കൊമ്പന്‍ ആനയുടെ ജീവന്‍ അപകടത്തില്‍ എന്ന് സൂചിപ്പിച്ച് പരിസ്ഥിതി വേദി. ആനയുടെ ജീവനാണ് ഇപ്പോള്‍ അപകടത്തില്‍ ആയത്. ഉടന്‍ ആഹാരവും വെള്ളവും എത്തിച്ച് അത് കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും എന്നും അതിനു മുന്നോടിയായി വനം മന്ത്രിക്ക് കത്ത് അയച്ചതായും പരിസ്ഥിതി വേദി വ്യക്തമാക്കി.

Read Also: യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി: പിന്നാലെ യുഎസിലേക്ക് പറക്കാന്‍ തയ്യാറെടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും

വനം മന്ത്രിക്ക് അയച്ച് കത്തിന്റെ പൂര്‍ണ്ണരൂപം..

കേരളത്തിന്റെ പ്രിയ വനം, വന്യ ജീവി വകുപ്പ് മന്ത്രിക്ക് –
പി.പി.കൃഷ്ണന്‍ , പ്രസിഡണ്ട് , ജില്ലാ പരിസ്ഥിതി വേദി കണ്ണൂര്‍, ഇബ്രാഹിം കുട്ടി റോഡ് ,സൗത്ത് ബസാര്‍ , കണ്ണൂര്‍ – 670 002 അയക്കുന്ന കത്ത്.

1 നിരവധി നൂറ്റാണ്ടുകളായി ചിന്നക്കനാലില്‍ താമസിക്കുന്ന ആനക്കുടുംബത്തിലെ അംഗമാണ് ‘അരിക്കൊമ്പന്‍’ ‘ എന്നറിയപ്പെടുന്ന ആന.

2. പൈതൃകമായി ആ കാട് അവന്റെ സ്വത്താണ്. ഭൂമിയില്‍ ഓരോ ജീവിക്കും വസിക്കാന്‍ ഒരിടമുണ്ട്. മനുഷ്യനുമാത്രമല്ല.

3. ആനത്താര ഭൂ മാഫിയകള്‍ കയ്യേറി ഏലത്തോട്ടം തുടങ്ങിയ വ ഉണ്ടാക്കുകയും റിസോര്‍ട്ട് പണിയുകയും ചെയ്യുന്നു.

4 അവര്‍ക്കു പിന്‍ബലമുണ്ടാക്കാന്‍ 2002 ല്‍ 28 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി അവിടെ അധിവസിപ്പിച്ച് പുതിയ ജനവാസ കേന്ദ്രമാക്കി.

5. ആനത്താരകളും ആനകളുടെ ഭക്ഷ്യ വസ്തുക്കളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

6. സ്വാഭാവികമായും ആനക്കൂട്ടം അവരുടെ ആവാസ വ്യവസ്ഥ തകര്‍ത്തവര്‍ക്കെതിരെ പ്രതികരിക്കും. ഈ ദുരവസ്ഥക്കു കാരണം ഭരണകൂടമാണ്.

7.അവിടെയുള്ള 28 കുടുംബങ്ങള്‍ക്ക് ജനവാസ മേഖലയില്‍ കുറച്ചു സ്ഥലമെടുത്ത് ഫ്‌ളാറ്റ് ഉണ്ടാക്കി അവിടെ താമസിപ്പിച്ച് പ്രശ്‌നം പരിഹരിക്കാതെ ആനകളെ നേരിടാനിറങ്ങിയത് ഉചിത നടപടിയല്ല.

8. ആനകളുടെ നേതാവായ അരിക്കൊമ്പനെ മാരക മയക്കു മരുന്ന് വെടി വെച്ച് വീഴ്ത്തി കണ്ണു കെട്ടി പരുക്കുകളോടെ ആര്‍ത്തു വിളിച്ച് കുങ്കിയാനകളെക്കൊണ്ട് തളളിച്ച് ലോറിയില്‍ കയറ്റി പെരിയാറിലെ പറമ്പിക്കുളത്ത് റേഡിയോ കോളര്‍ പിടിപ്പിച്ച് കൊണ്ടു തള്ളിയതായി അറിയുന്നു. എന്തൊരു ക്രൂര തയാണ് ചെയ്തത്! പിറന്ന മണ്ണില്‍ നിന്ന് തന്റെ കുടുബത്തില്‍ നിന്ന് എന്നന്നേക്കുമായി അകറ്റി കൊണ്ടു തള്ളാന്‍ മനുഷ്യനെന്ത് അധികാരം. അവന്റെ മണ്ണ് കയ്യേറി ഭൂമാഫിയകള്‍ അവന്റെ സ്ഥലത്ത് 21 കൊല്ലം മുമ്പ് മാത്രം കൊണ്ടാക്കിയ പാവങ്ങളുടെ രക്ഷപറഞ്ഞ് കോലാഹലം കൂട്ടുന്നു. ഇവരെ സുരക്ഷിതമായ ഒരിടം കണ്ട് മാറ്റി താമസിച്ചു കൂടെ?
അനാവശ്യമായി ഖജനാവില്‍ നിന്ന് എത്ര കോടികള്‍ ചെലവാക്കുന്നു !ഉദാ.( രാഷ്ട്രീയ നേതാക്കള്‍ക്കു സ്മാരകം പണിയല്‍.)

9. അരിക്കൊമ്പന്‍ എന്ന വന്യജീവിയായ ആന ഭക്ഷണവും വെള്ളവും കിട്ടാതെ അലയുകയാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നതു്. അവന്റെ റേഡിയോ കോളറില്‍ നിന്ന് ഇപ്പോള്‍ സന്ദേശം കിട്ടുന്നില്ലത്രേ? പാവം മരിച്ചു കാണുമോ? വനം കൊള്ളക്കു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു പ്രശ്‌നമല്ല. വെടി വെച്ച മൃഗ ഡോക്ടര്‍ പൊടിയും തട്ടി പോയി. അവര്‍ക്കിതൊരു പ്രശ്‌നമല്ല . എത്രയോ ആനകളെ ഇവര്‍ ഇതിനു മുമ്പ് കൊലക്കു കൊടുക്കാന്‍ അരുനിന്നിട്ടുണ്ട് ?

വന്യജീവി ചുമതലയുള്ള താങ്കളോടുള്ള അപേക്ഷ =

1. അരിക്കൊമ്പനെ കണ്ടെത്തി അവന്റെ ശരീരത്തിലെ മുറിവുകള്‍ക്ക് ചികിത്സ നല്‍കണം. മറ്റു ശാരീരിക അവശതയുണ്ടെങ്കില്‍ അതിനും ചികിത്സ നല്‍കണം . കാരണം താങ്കളുടെ വകുപ്പാണ് മുറിവുണ്ടാക്കിയതും ശാരീരിക അവശത ഉണ്ടാക്കിയതും-

2. അരിക്കൊമ്പന് ആവശ്യമായ ഭക്ഷണവും വെള്ളവും നിത്യേന എത്തിക്കണം. അത് അവന്‍ കഴിക്കുന്നുണ്ടോയെന്നു നിരീക്ഷിച്ച് ഉറപ്പു വരുത്തണം.

3. ഇതൊന്നും കഴിയില്ലെങ്കില്‍ അവനെ അവന്റെ പിറന്ന മണ്ണില്‍ കൊണ്ടു വിടണം . കൊല്ലരുത് .
സൂചന. – അരിക്കൊമ്പന്‍ എന്ന വന്യജീവിയായ ആന ചാവുകയോ കൊല്ലപ്പെടുകയോ ചെയ്യുകയാണെങ്കില്‍ അതിനു പൂര്‍ണ്ണ ഉത്തരവാദികളായ താങ്കളുടെ വകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിലെയും ( മയക്കുമരുന്നു വെടി വെച്ച ) ഉദ്യോഗസ്ഥരുടെയും പേരില്‍ വന്യജീവിയെ അപകടപ്പെടുത്തിയതിന്റെ പേരില്‍ നിയമ നടപടി ആവശ്യമായി വരും.

ആദരവോടെ,പി.പി. കൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button