KeralaLatest NewsNews

ആ​ന​യ്ക്ക് ഉ​പ്പും പോ​ഷ​ക സ​മ്പു​ഷ്‌ടമാ​യ ആ​ഹാ​ര​വും; 9 മാസം മുൻപ് നാടുകടത്തിയ അരിക്കൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥ!

കാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​മ്പ​നെ നാടുകടത്തിയിട്ട് ഒൻപത് മാസം തികഞ്ഞു. ത​മി​ഴ്നാ​ട് കോ​ത​യാ​ർ വ​ന​മേ​ഖ​ല​യി​ലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. നാടുകടത്തിയെങ്കിലും ആ​ന പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെന്നാണ് തമിഴ്നാട് വ​നം വ​കു​പ്പ് വ്യക്തമാക്കുന്നത്. ഒ​രേസ​മ​യം കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും വ​നം​വ​കു​പ്പി​ന് ത​ല​വേ​ദ​ന​യാ​യിരുന്ന കൊമ്പനാണ് അരിക്കൊമ്പൻ. കോ​ത​യാ​ർ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്താ​ണ് അ​രി​ക്കൊ​മ്പ​ൻ ഉ​ള്ള​ത്. അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. അ​രി​ക്കൊ​മ്പ​ൻ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ഇ​ണ​ങ്ങാ​ൻ കുറച്ച് സമയമെടുത്തിരുന്നു. എന്നിരുന്നാലും അവൻ ഇപ്പോൾ ഹാപ്പിയാണ്.

കോ​ത​യാ​ർ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്താ​ണ് അ​രി​ക്കൊ​മ്പ​ൻ ഉ​ള്ള​ത്. റേ​ഡി​യോ കോ​ള​ർ സം​വി​ധാ​നം വ​ഴി ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ആ​ന​യ​ക്ക് ഇ​ഷ്ട​മാ​യ കാ​ട്ടു പു​ല്ലും മു​ള​യും ഈ​റ​യും ഒ​ക്കെ ഉ​ള്ള കാ​ടാ​ണ് കോ​താ​യ​ർ. ഇ​വി​ടെ മേ​ഞ്ഞ് ന​ട​പ്പു​ണ്ട്. ആ​ന​യെ നി​രീ​ക്ഷി​ക്കാ​ൻ വ​നം ഗാ​ർ​ഡു​മാ​ർ ഇ​വി​ടു​ണ്ട്. അ​വ​രു​ടെ റി​പ്പോ​ർ​ട്ട് അം​ബാ​സ​മു​ദ്ര​ത്തെ വ​നം ഒ​ഫീ​സി​ൽ വി​ശ​ക​ല​നം ചെ​യ്യു​ന്നു​ണ്ട്. ഇടയ്ക്ക് മ​ദ​പ്പാ​ടു​ണ്ടാ​യി​രു​ന്നു. എന്നാൽ, വലിയ പരാക്രമമൊന്നും ആന കാട്ടിയില്ല.

ആ​ന​യ്ക്ക് ആവശ്യവുമായി ഉ​പ്പും പോ​ഷ​ക സ​മ്പു​ഷ്‌ടമാ​യ ആ​ഹാ​ര​വും ചി​ല പ്ര​ത്യേ​ക പോ​യി​ന്‍റുക​ളി​ൽ വ​യ്ക്കും. അ​ത് കഴിക്കാൻ അ​രിക്കൊമ്പ​ൻ എത്തും. ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി പ​രി​ഭ്രാ​ന്ത്രി​യു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടി ഉ​ൾ​ക്കാ​ട്ടി​ൽ തു​റ​ന്നു​വി​ട്ട​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ നെ​യ്യാ​ർ, ശെ​ന്തു​രു​ണി വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന കോ​ത​യാ​ർ വ​ന​മേ​ഖ​ല​യി​ലാ​ണ് ആ​ന​യെ തു​റ​ന്നു​വി​ട്ട​ത്. ആ​ന​യു​ടെ മു​റി​വു​ക​ൾ​ക്ക് മ​തി​യാ​യ ചി​കി​ത്സ ന​ൽ​കി​യ ശേ​ഷ​മാ​ണ് തു​റ​ന്നു​വി​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button