Latest NewsNewsIndia

ടിപ്പു സുല്‍ത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു, 8000 അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റര്‍

ബെംഗളൂരു: മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു. രജത് സേത്തിയാണ് ടിപ്പുവിന്റെ കഥ സിനിമയ്ക്കായി ഒരുക്കിയിട്ടുള്ളത്.
കര്‍ണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പവന്‍ ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രമായ ടിപ്പുവിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ പോസ്റ്ററില്‍ ടിപ്പുവിന്റെ മുഖം കരിപുരട്ടിയ നിലയിലാണ് ഉള്ളത്.

Read Also: മനുഷ്യനും മതങ്ങളും വോട്ടുബാങ്കുകൂടി മന്ത്രിസഭയെ സൃഷ്ടിച്ചു: വിമർശനവുമായി ഹരീഷ് പേരടി

മോഷന്‍ പോസ്റ്ററില്‍ ടിപ്പുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ‘8000 അമ്പലങ്ങളും 27 പള്ളികളും തകര്‍ക്കപ്പെട്ടു, 40 ലക്ഷം ഹിന്ദുക്കള്‍ ഇസ്ലാമിലേക്ക് മതം മാറാന്‍ നിര്‍ബന്ധിതരായി, ഒരുലക്ഷത്തിലധികം ഹിന്ദുക്കള്‍ ജയിലിലായി, കോഴിക്കോടുള്ള 2000ലധികം ബ്രാഹ്മണര്‍ തുടച്ചുനീക്കപ്പെട്ടു, ജിഹാദിന് വേണ്ടിയുള്ള അവന്റെ നിലവിളി തുടങ്ങിയത് 1783ലാണ്,’ എന്നാണ് മോഷന്‍ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button