ThiruvananthapuramNattuvarthaLatest NewsKeralaNews

‘എഐ ക്യാമറ വിവാദം: സര്‍ക്കാര്‍ ഒരു രൂപ പോലും ഈ പദ്ധതിക്കായി ചിലവഴിച്ചിട്ടില്ല, പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു’

തിരുവനന്തപുരം: എഐ ക്യാമറ വിവാദങ്ങളിലൂടെ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. സര്‍ക്കാര്‍ ഒരു രൂപ പോലും ഈ പദ്ധതിക്കായി ചിലവഴിച്ചിട്ടില്ലെന്നും 256 കോടിയുടെ കരാര്‍ തുക എന്നത് ക്യാമറയ്ക്ക് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡാറ്റാ ഓപ്പറേറ്റര്‍ മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയ 146 ഓളം വരുന്ന ജീവനക്കാരുടെ അഞ്ചുവര്‍ഷത്തെ ശമ്പളം, ട്രാഫിക് നിയമലംഘനം നടത്തുന്നവര്‍ക്ക് പോസ്റ്റ് വഴി നോട്ടീസ് നല്‍കുന്നതിനുള്ള ചെലവ്, നികുതി, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വൈദ്യുതിബില്‍ എന്നിവയെല്ലാം ചേര്‍ത്താണ് ഈ തുകയെന്നും പി രാജീവ് വ്യക്തമാക്കി.

‘എട്ട് മണി മുതല്‍ മേക്കപ്പിട്ട് ഇരുന്നിട്ടും അഭിനയിക്കേണ്ട നായകന്‍ 12 മണിയായിട്ടും എത്തിയില്ല’: ബാബുരാജ്

മുഖ്യമന്ത്രിയുടെ ബന്ധുവിന് കരാർ എന്ന് പറഞ്ഞ് ആരോപണം ഉന്നയിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ഉപകരാര്‍ എടുത്ത കമ്പനിയുടെ പ്രതിനിധി ഹാട്ടലില്‍ താമസിച്ചതിന് മുഖ്യമന്ത്രി മറുപടി നല്‍കണം എന്ന് പറഞ്ഞാല്‍ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ടെന്‍ഡറില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ പോവുകയാണ് വേണ്ടതെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button