Latest NewsKeralaNews

യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, യുവാവിന് എതിരെ കേസ്

കോഴിക്കോട് : യുവതികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കോഴിക്കോട് പയ്യോളിയില്‍ യുവാവിനെതിരെ കേസെടുത്തു. തിക്കോടി സ്വദേശി വിഷ്ണു സത്യനെതിരെ പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിലാണ് നടപടി. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാണ്.

Read Also: വിവാഹിതരായ സ്ത്രീകൾ മറ്റുള്ള പുരുഷന്മാരെ കാണുമ്പോൾ എന്താണ് ചിന്തിക്കുന്നത്: പഠനങ്ങൾ പറയുന്നത് ഇങ്ങനെ

മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹിമാധ്യങ്ങളിലെ അശ്ലീല സൈറ്റുകളിലാണ് യുവാവ് പ്രചരിപ്പിച്ചത്. പണം വാങ്ങിയ ശേഷം ചിത്രങ്ങളും വിവരങ്ങളും നല്‍കിയെന്നാണ് വിവരം. പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത് വന്നതോടെ തിക്കോടി സ്വദേശിയായ ശങ്കരനിലയത്തില്‍ വിഷ്ണു സത്യന്‍ ഒളിവില്‍ പോയി. പ്രതിക്കെതിരെ പയ്യോളി പൊലീസ് എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി സംസ്ഥാനം വിട്ടതായതാണ് സൂചന.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button