KeralaNews

കേരളത്തില്‍ എതിര്‍പ്പുകള്‍ വിഫലം, കേരള സ്റ്റോറിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍

എതിര്‍പ്പുകള്‍ സിനിമയ്ക്ക് ഗുണകരമായി എന്ന് വിലയിരുത്തല്‍

കോഴിക്കോട്: ദ കേരള സ്റ്റോറി സിനിമയുടെ ആദ്യ പ്രദര്‍ശനം കോഴിക്കോട് ക്രൗണ്‍ തിയേറ്ററില്‍ കഴിഞ്ഞു. കുടുംബവുമായി വന്ന് ഓരോരുത്തരും കണ്ടിരിക്കേണ്ട സിനിമയാണന്നു പ്രേക്ഷകര്‍
പ്രതികരിച്ചു. ഇതിനോടകം തന്നെ മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്. ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ദ കേരള സ്റ്റോറി.

Read Also: കേരള സ്‌റ്റോറിക്ക് മാത്രം എന്താണ് പ്രശ്‌നം: ഹര്‍ജിക്കാര്‍ക്ക് എതിരെ വടിയെടുത്ത് ഹൈക്കോടതി

അതേസമയം, വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തിയ ദി കേരള സ്റ്റോറി സിനിമയെ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
ദി കേരള സ്റ്റോറി സാങ്കല്‍പ്പിക സിനിമയാണെന്നും സിനിമയ്ക്ക് ഒരു ചരിത്ര പശ്ചാത്തലവുമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല. സിനിമയുടെ ടീസര്‍ ഇറങ്ങിയത് നവംബറിലാണ്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലേയെന്നും കോടതി ഹര്‍ജിക്കാരോട് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button