KeralaLatest NewsNews

കേരള സ്‌റ്റോറിക്ക് മാത്രം എന്താണ് പ്രശ്‌നം: ഹര്‍ജിക്കാര്‍ക്ക് എതിരെ വടിയെടുത്ത് ഹൈക്കോടതി

പൂജാരി വിഗ്രഹത്തില്‍ തുപ്പുന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ് കേരളം, ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിക്കുന്ന സിനിമ വന്നിട്ടുണ്ട്, ഒന്നും സംഭവിച്ചില്ല, കേരള സ്‌റ്റോറിക്ക് മാത്രം എന്താണ് പ്രശ്‌നം: ഹര്‍ജിക്കാര്‍ക്ക് എതിരെ വടിയെടുത്ത് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച് വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തിയ ദി കേരള സ്റ്റോറി സിനിമ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കൂട്ടഹര്‍ജി. എന്നാല്‍,
ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. സിനിമയ്ക്ക് പ്രദര്‍ശനം തുടരാമെന്നും സ്റ്റേയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുമ്പോള്‍ ജസ്റ്റിസ് എന്‍.നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജിക്കാരോട് ചോദിച്ച ചോദ്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

Read Also: കൊടുങ്ങല്ലൂരിൽ വാഹനാപകടം : ടാങ്കർ ലോറിയിടിച്ച് പഞ്ചായത്ത് മെമ്പർ മരിച്ചു

‘പൂജാരി വിഗ്രഹത്തില്‍ തുപ്പുന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ് കേരളം. ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിക്കുന്ന സിനിമ വന്നിട്ടുണ്ട്. ഒന്നും സംഭവിച്ചില്ല. ഒരാളും ഒന്നും പറഞ്ഞില്ല. ഹിന്ദിയിലും മലയാളത്തിലുമൊക്കെ ഇത്തരം സിനിമകള്‍ കണ്ടിട്ടില്ലേ? നവംബറിലാണ് ടീസര്‍ ഇറങ്ങിയത്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലെ’ ഹര്‍ജിക്കാരോട് കോടതി ചോദിച്ചു.

ട്രെയിലറില്‍ മുസ്ലിം സമുദായത്തിന് മൊത്തത്തില്‍ എതിരായ ഒന്നും ഇല്ലെന്ന വിലയിരുത്തലാണ് കോടതി നടത്തിയത്. യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കഥയെന്നാണ് അവകാശവാദം. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. സര്‍ഗാത്മക സ്വാതന്ത്ര്യമാണ്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയതാണ് – കോടതി പറഞ്ഞു.

ദി കേരള സ്റ്റോറി ചരിത്രപരമായ വസ്തുതകളല്ല, കഥ മാത്രമല്ലേയെന്ന് ഹൈക്കോടതി വാദത്തിനിടെ ആരാഞ്ഞു. ഇത്തരമൊരു ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് കേരള സമൂഹത്തിന് എന്തു സംഭവിക്കാനാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പൂജാരി വിഗ്രഹത്തില്‍ തുപ്പുന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ് കേരളമെന്ന കാര്യമാണ് കോടതി അപ്പോള്‍ ഹര്‍ജിക്കാര്‍ ഓര്‍മ്മപ്പെടുത്തിയത്. പുരസ്‌കാരങ്ങള്‍ നേടിയ സിനിമയാണ് അതെന്ന കാര്യവും കോടതി ഓര്‍മ്മപ്പെടുത്തുകയുണ്ടായി.

ട്രെയിലറില്‍ ഐഎസിന് എതിരായി ആണ് പരാമര്‍ശങ്ങള്‍. ഇസ്ലാമിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല, കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button