KeralaLatest NewsNews

ഹോട്ടലില്‍ മദ്യപിച്ചെത്തി സുഭിഷമായി ആഹാരം കഴിച്ചു: ബില്ല് വന്നപ്പോള്‍ തര്‍ക്കം, എസ്‌ഐ അറസ്റ്റില്‍

ന്യൂമാഹി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അനില്‍കുമാറാണ് അറസ്റ്റിലായത്.

കോഴിക്കോട്: ഹോട്ടലില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ സംഭവത്തിൽ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ന്യൂമാഹി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അനില്‍കുമാറാണ് അറസ്റ്റിലായത്.

read also: എഐ ക്യാമറ ഇടപാട്: ഏത് അന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്ന് പി രാജീവ്

ഇന്നലെ രാത്രിയായിരുന്നു സംഭവം. വയനാട്ടില്‍ നിന്ന് എത്തിയ ഇയാള്‍ രാത്രി തൊട്ടില്‍പ്പാലത്തുള്ള ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചെങ്കിലും ബില്‍ കൊടുക്കാൻ തയ്യാറായില്ല. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തൊട്ടില്‍പ്പാലം പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച അനില്‍കുമാറിനെ ഏറെ പണിപ്പെട്ടാണ് സറ്റേഷനില്‍ എത്തിച്ചത്. മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയതിന് എസ്‌ഐയ്‌ക്കെതിരെ കേസെടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button