ErnakulamKeralaNattuvarthaLatest NewsNews

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പണം തട്ടി : യുവാക്കൾ അറസ്റ്റിൽ

പെ​രു​വാ​രം പ​ട​മാ​ട്ടു​മ്മ​ൽ രാ​ഹു​ൽ രാ​ജു (31), കൊ​ടു​ങ്ങ​ല്ലൂ​ർ കാ​ര വാ​ഴ​ക്കൂ​ട്ട​ത്തി​ൽ ഷ​നി​ൽ സ്റ്റീ​ഫ​ൻ (34) എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്

പ​റ​വൂ​ർ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ നി​ന്നാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ട് പേ​ർ പൊലീസ് പിടിയിൽ. പെ​രു​വാ​രം പ​ട​മാ​ട്ടു​മ്മ​ൽ രാ​ഹു​ൽ രാ​ജു (31), കൊ​ടു​ങ്ങ​ല്ലൂ​ർ കാ​ര വാ​ഴ​ക്കൂ​ട്ട​ത്തി​ൽ ഷ​നി​ൽ സ്റ്റീ​ഫ​ൻ (34) എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്. പ​റ​വൂ​ർ പൊ​ലീ​സാണ് ഇവരെ പി​ടി​കൂടി​യ​ത്.

Read Also : സ്വാതന്ത്ര്യം ആരുടെയും തറവാട്ട് സ്വത്തല്ല, കേരളാ സ്റ്റോറിയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് അനൂപ് ആന്റണി

യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ മാ​ൾ​ട്ട​യി​ലെ റി​വേ​ര ഹോ​ട്ട​ൽ ആ​ൻ​ഡ് സ്പാ ​ലാം​ബ്രാ​ൻ​ഡ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മൂ​ന്നു പേ​രി​ൽ നി​ന്നാ​യി 8.10 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ കൈ​ക്ക​ലാ​ക്കി​യ​ത്. ഇ​തി​ൽ 1.72 ല​ക്ഷം രൂ​പ ന​ൽ​കി​യ ആ​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ്. അ​തി​നാ​ൽ കേ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സി​ന് കൈ​മാ​റി. ഇ​തൊ​ഴി​കെ മ​റ്റു ര​ണ്ട് പേ​രു​ടെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​രു​വ​രേ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

മൂ​വ​രി​ൽ നി​ന്നും പ​ണ​ത്തി​ന് പു​റ​മേ ഇ​വ​ർ പാ​സ്പോ​ർ​ട്ടും കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. മ​റ്റൊ​രു ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​നാ​യി പാ​സ്പോ​ർ​ട്ട് ചോ​ദി​ച്ച​പ്പോ​ൾ തി​രി​ച്ചു ന​ൽ​കാ​ൻ ഇ​വ​ർ തയ്യാ​റാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സം​ശ​യം തോ​ന്നി പ​രാ​തി ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം​ ഇ​രു​വ​രേ​യും റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button