
ഡല്‍ഹി: 300 കിലോമീറ്റര്‍ വേഗത്തില്‍ സൂപ്പര്‍ ബൈക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ, ഉണ്ടായ വാഹനാപകടത്തില്‍ യൂട്യൂബര്‍ മരിച്ചു. 12 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള അഗസ്ത്യാ ചൗഹാന്‍ ആണ് മരിച്ചത്. നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം.
യമുന എക്‌സ്പ്രസ് വേയിൽ നടന്ന സംഭവത്തിൽ, അഗസ്ത്യാ ചൗഹാന്‍ റേസിങ് ബൈക്കായ കവസാക്കി നിഞ്ചയില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്ക് റൈഡിങ് ഏറെ ഇഷ്ടപ്പെടുന്ന അഗസ്ത്യാ ചൗഹാന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചൈത്ര മാസത്തിലെ പൗർണമി ദിനത്തിൽ ഭക്തർക്ക് ദർശനമൊരുക്കി മംഗളാദേവി ക്ഷേത്രം
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വീഴ്ചയില്‍ ഹെല്‍മറ്റ് തകര്‍ന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
Post Your Comments