Latest NewsNewsIndia

ദി കേരള സ്റ്റോറി സിനിമയുടെ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷാ യാത്രയും വാഗ്ദാനം ചെയ്ത ഡ്രൈവര്‍ക്ക് വധഭീഷണി

വിദേശ നമ്പറുകളില്‍ നിന്നാണ് ഭീഷണികള്‍ വരുന്നത്

പൂനെ : ‘ദി കേരള സ്റ്റോറി’ സിനിമ കാണാന്‍ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷ യാത്രയും വാഗ്ദാനം ചെയ്ത ഓട്ടോ ഡ്രൈവര്‍ക്ക് വധഭീഷണി. ഡ്രൈവർ സാധു മഗറിനാണ് ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി.

read also: ‘കേരളത്തിലേക്ക് ബിജെപി വന്നാല്‍ മണിപ്പൂരിലേതുപോലെ വലിയ കലാപത്തിന് വഴിയൊരുക്കും’: കെ സുധാകരന്‍

മഹാരാഷ്‌ട്രയിലെ സോലാപൂര്‍ ജില്ലയിലെ അക്കല്‍കോട്ട് പട്ടണ സ്വദേശിയാണ് സാധു മഗര്‍. ഇയാൾ കേരള സ്റ്റോറി’ സിനിമ കാണാന്‍ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷാ യാത്രയും വാഗ്ദാനം ചെയ്തതാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത് .

വിദേശ നമ്പറുകളില്‍ നിന്നാണ് ഭീഷണികള്‍ വരുന്നത്. കനയ്യലാലിനെ പോലെ വെട്ടിക്കൊല്ലുമെന്നും , തല അറുക്കുമെന്നുമാണ് ഭീഷണി ഇത് സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കുകയും ഭീഷണിപ്പെടുത്തിയതിന് തെളിവ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഭീഷണി മുഴക്കി വരുന്ന ചില നമ്പറുകള്‍ ബ്ലോക്ക് ചെയ്തെങ്കിലും കൂടുതല്‍ നമ്പരുകളില്‍ നിന്ന് ഭീഷണികള്‍ വരുകയാണെന്ന് പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button