Latest NewsNewsIndia

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയും: ഭീഷണിയുമായി ഗുസ്തി താരങ്ങൾ, പിന്തുണ പ്രഖ്യാപിച്ച് കിസാൻ മോർച്ച

ഡൽഹി: ബ്രിജ് ഭുഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്ന ഭീഷണിയുമായി ഗുസ്തി താരങ്ങൾ. തുടർ പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ചയും ഘാപ്പ് നേതാക്കളും പിന്തുണ പ്രഖ്യാപിച്ചു. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘടനകൾ ജന്തർ മന്തറിൽ എത്തി. പരാതിക്ക് പരിഹാരമുണ്ടായില്ലെങ്കിൽ കർഷക സമരത്തിന് സമാനമായി ഡൽഹി വളഞ്ഞുള്ള സമരത്തിനാണ് ഗുസ്തി താരങ്ങളുടെ ആഹ്വാനം.

ഇരുപത്തിയൊന്നാം തീയതി വരെയാണ് സർക്കാരിന് വിഷയത്തിൽ സമയം നൽകിയിട്ടുള്ളത്. രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ബ്രിജ് ഭൂഷന്റെ ചോദ്യം ചെയ്യൽ വൈകുന്നതെന്ന് ഗുസ്തി താരം ബജരംഗ് പൂനിയ ആരോപിച്ചു. സമരക്കാരെ ബ്രിജ് ഭൂഷൻ ഭീഷണിപ്പെടുത്തുന്നതായും ബജരംഗ് പൂനിയ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button