KeralaLatest NewsNews

അപകടം !! പാക്കറ്റ് ചപ്പാത്തി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യം ശ്രദ്ധിക്കു

റെഡി കുക്ക് അല്ലെങ്കില്‍ ഹാഫ് കുക്ക് ചപ്പാത്തി ആരോഗ്യകരമല്ലെന്നതാണ് വാസ്തവം.

ചപ്പാത്തി ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. വട്ടത്തിൽ, മൃദുലമായ രീതിയിൽ ഉണ്ടാക്കുന്ന ചപ്പാത്തി ഇന്ന് പായ്ക്കറ്റിലാക്കി വിപണിയില്‍ ലഭ്യമാണ്. റെഡി ടു കുക്ക് ചപ്പാത്തിയ്ക്ക് ആവശ്യക്കാർ ഏറെയാണ്. എന്നാല്‍ പായ്ക്കറ്റില്‍ വാങ്ങുന്ന ചപ്പാത്തി ശരീരത്തിന് ഗുണപ്രദമാണോ?

ഇത്തരം റെഡി കുക്ക് അല്ലെങ്കില്‍ ഹാഫ് കുക്ക് ചപ്പാത്തി ആരോഗ്യകരമല്ലെന്നതാണ് വാസ്തവം. സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ ദിവസമാണ് ഒരു ചപ്പാത്തി കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുക. എന്നാല്‍ പായ്ക്കറ്റ് ചപ്പാത്തി ഇതില്‍ കൂടുതല്‍ കാലം ഉപയോഗിയ്ക്കാനാകും.

READ ALSO: ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രിമുതല്‍

ഇത്തരം പാക്കറ്റുകൾ ചപ്പാത്തിയില്‍ കേടാകാതിരിയ്ക്കുവാനുള്ള ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. സോര്‍ബിക് ആസിഡ്, സോഡിയം ബെന്‍സോണേറ്റ്, കാല്‍സ്യം പ്രൊപ്പണേറ്റ്, ബെന്‍സോയിക് ആസിഡ്, സോഡിയം പ്രൊപ്പണേറ്റ്, ബേക്കിംഗ്, സോഡ, വനസ്പതി പോലെയുളള ഹൈഡ്രോജെനേറ്റഡ് ഫാറ്റുകളും റെഡി ടു കുക്ക് ചപ്പാത്തിയില്‍ ചേര്‍ക്കാറുണ്ട്.

ചപ്പാത്തി മൃദുവാകാനുള്ള ബെന്‍സോയിക് ആസിഡ് സ്ഥിരമായി ഉള്ളില്‍ പോകുന്നത് കുടലിന് പ്രശ്‌നം, ആസ്മ, ചര്‍മ പ്രശ്‌നം തുടങ്ങിയവ ഉണ്ടാക്കും. കൂടാതെ കുട്ടികളില്‍ ഇത് ഏകാഗ്രതക്കുറവ്, ഉറക്കക്കുറവ്, അസ്വസ്ഥത തുടങ്ങിയ ഉണ്ടാകുന്നതിനു കാരണമായ കാല്‍സ്യം പ്രൊപ്പണേററ് വയറിന്റെ ലൈനിംഗിനെ ബാധിച്ച്‌ ഗ്യാസ്‌ട്രൈറ്റിസ്‌, അള്‍സറുകള്‍ എന്നിവയ്ക്കും ഇടയാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button