ThiruvananthapuramLatest NewsKeralaNattuvarthaNews

ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോള്‍ അസഹിഷ്ണുത വര്‍ധിക്കുകയാണ്: ഹിന്ദു മതത്തിലാണ് ഇത് തുടങ്ങിയതെന്ന് എസ് ഹരീഷ്

തിരുവനന്തപുരം: ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോള്‍ അസഹിഷ്ണുത വര്‍ധിക്കുകയാണെന്നും ബാബറി മസ്ജിദ് സംഭവത്തിനു ശേഷമാണ് സമൂഹത്തില്‍ കൂടുതല്‍ വര്‍ഗീയതയുണ്ടായതെന്നും വ്യക്തമാക്കി നോവലിസ്റ്റ് എസ് ഹരീഷ്. ഹിന്ദു മതത്തിലാണ് ഇത് തുടങ്ങിയത്. പിന്നീട് മുസ്ലീം, ക്രിസ്ത്യന്‍ മതത്തിലേക്ക് പടര്‍ന്നു. പ്രായമായവരിലും മധ്യവയസ്‌കരിലുമാണ് കൂടുതല്‍ വര്‍ഗീയത കാണുന്നതെന്നും പുതുതലമുറയുടെ ചിന്താഗതി മതേതരമാണെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

സാഹിത്യത്തില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് നോക്കേണ്ടതില്ലെന്നും ഒരു കഥാപാത്രം പറഞ്ഞതുവെച്ച്, ഒരു സാഹിത്യ സൃഷ്ടിയുടെ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്നും ഹരീഷ് കൂട്ടിച്ചേർത്തു.

ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചു: ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് മുസ്ലിം ലീഗ് പരാതി

‘പൊളിറ്റിക്കല്‍ കറക്റ്റ്‌നസിന് പ്രാധാന്യമുണ്ട്. സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ പ്രയോഗങ്ങള്‍ ഒഴിവാക്കുന്നതില്‍ എഴുത്തുകാര്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ആ രീതിയില്‍ അത് നല്ലതാണ്. പക്ഷേ സ്ത്രീവിരുദ്ധരും ദളിത് വിരുദ്ധരും മുസ്ലീം വിരുദ്ധരും ഉള്‍പ്പെട്ടതാണ് നമ്മുടെ സമൂഹം. അങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ എഴുത്തുകാര്‍ക്ക് പൊളിറ്റിക്കലി ഇന്‍കറക്റ്റായ സംഭാഷണങ്ങള്‍ കൂടി എഴുതേണ്ടതായി വരും,’ ഹരീഷ് വ്യക്തമാക്കി.

സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും പ്രധാന്യം കൊടുക്കുന്ന സമൂഹമായതിനാലാകാം കേരളത്തില്‍ എഴുത്തുകാര്‍ക്ക് പ്രാധാന്യം ലഭിച്ചതെന്നും ഇപ്പോള്‍ എഴുത്തുകാരുടെ അഭിപ്രായത്തിന് ആരും വിലവെക്കുന്നില്ലെന്നും ഹരീഷ് പറയുന്നു. എഴുത്തുകാരുടെ നിലവാരം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button