Latest NewsNewsIndia

സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ പാടുകള്‍, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു: നഗ്നമായ നിലയില്‍ ഏഴുവയസുകാരിയുടെ മൃതദേഹം

മൂന്ന് ദിവസം മുന്‍പ് വിവാഹച്ചടങ്ങിനിടെയാണ് ഏഴുവയസുകാരിയെ കാണാതായത്.

ലഖ്‌നൗ: കാണാതായ എഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ പാടുകളും കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തല്‍ഗ്രാം പ്രദേശത്താണ് സംഭവം.

read also: താനൂര്‍ ബോട്ട് അപകടം, അന്വേഷണത്തിന് 14 അംഗ പ്രത്യേക സംഘം

മൂന്ന് ദിവസം മുന്‍പ് വിവാഹച്ചടങ്ങിനിടെയാണ് ഏഴുവയസുകാരിയെ കാണാതായത്. അടുത്തുള്ള പ്രദേശത്തെ വയലില്‍ നഗ്നമായ നിലയില്‍ ഞായറാഴ്ചയാണ് പോലീസ് കണ്ടെത്തിയത്. പ്രതികളെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് സുപ്രണ്ട് കുന്‍വര്‍ അനുപം സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button