KeralaLatest NewsNews

വീണ്ടും കല്ലേറ്: വന്ദേഭാരത് ട്രെയിനിന്റെ ജനൽ ഗ്ലാസിന് പൊട്ടൽ

കണ്ണൂർ: വന്ദേ ഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വെച്ചാണ് വന്ദേഭാരതിന് നേരെ കല്ലേറ് ഉണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിന്റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായെന്നാണ് റിപ്പോർട്ട്. ആർപിഎഫ്, പൊലീസ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

Read Also: നമ്പര്‍ വണ്‍ പദവി അലങ്കരിക്കുന്ന കേരളത്തില്‍ 22 പേരുടെ മരണത്തിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? അഞ്ജു പാര്‍വതി

നേരത്തെയും വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ് നടന്നിരുന്നു. കാസർഗോഡ്-തിരുന്നാവായ സർവ്വീസിനിടെ തിരൂർ സ്റ്റേഷൻ പിന്നിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്. മെയ് 1 ന് നടന്ന ആക്രമണത്തിൽ സി4 കോച്ചിന്റെ ചില്ല് തകർന്നിരുന്നു.

തീരൂരിനും തിരുനാവായക്കും ഇടയിൽ വെച്ചാണ് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ആർപിഎഫ് അന്വേഷണം നടത്തിയിരുന്നു.

Read Also: താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി, കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ, തിരച്ചിൽ അവസാനിപ്പിച്ചേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button